പുറമേരി: മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പഞ്ചായത്ത് തല സംഗമങ്ങൾക്ക് തുടക്കമായി. പുറമേരി പഞ്ചായത്ത് മുസ്ലിംലീഗ് സംഗമം ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ഹാരിസ് മുറിച്ചാണ്ടി, സി.കെ.പോക്കർ മാസ്റ്റർ, പ്രൊഫ: ഇ.കെ.അഹമ്മദ്, കെ.സൂപ്പി മാസ്റ്റർ, ആയിനി മൊയ്തു ഹാജി, എം.എ.ഗഫൂർ, ഹാരിസ് കിഴക്കയിൽ, പനയുള്ള കണ്ടി മജീദ്, കപ്ലിക്കണ്ടി പോക്കർ ഹാജി, വി.പി.ഷക്കീൽ, വി.പി.നജീബ്, കെ.ഹമീദ് മാസ്റ്റർ, കെ.എം.സമീർ മാസ്റ്റർ, പുതിയോട്ടിൽ നവാസ്, എൻ.കെ.സലിം,മനത്താനത്ത് ലത്തീഫ്, കെ.പി.നജീബ് സംസാരിച്ചു.
സെക്രട്ടറി മുഹമ്മദ് പുറമേരി സ്വാഗതവും ട്രഷറർ കപ്ലികണ്ടി മജീദ് നന്ദിയും അറിയിച്ചു.
District Conference; Panchayat meetings have started