വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്തിൽ പാറയുള്ള പറമ്പ്- കുറ്റിയിൽ നടപ്പാത തുറന്നു കൊടുത്തു.. പൊതുജന പങ്കാളിത്തത്തോടെ അരലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പാറയുള്ളപറമ്പ്- കുറ്റിയിൽ നടപ്പാതയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ നിർവഹിച്ചു.

പരിപാടിയിൽ വാർഡ് മെമ്പർ ഫാത്തിമ കണ്ടിയിൽ അധ്യക്ഷത വഹിച്ചു. മെമ്പർ എംകെ മജീദ് മുഖ്യ അതിഥിയായി. ഒ.ടി കുഞ്ഞമ്മദ്, ഹമീദ് കുറ്റിയിൽ, ഷൗക്കത്ത് കെ സി ആർ, അഷറഫ് കെ സി, മുഹമ്മദ് നിരത്തുമ്മൽ, അജ്മൽ പി പി, റാഷിദ് കെ ടി, മുജീബ് കെ ടി, അലി ഹസൻ പി പി സംസാരിച്ചു. സുബൈർ പി സ്വാഗതവും, അഹമ്മദ് കുറ്റിയിൽ നന്ദിയും പറഞ്ഞു.
The pavement opened; A rocky paramp-kutti footpath was opened for the people