വാണിമേൽ: വർണ്ണ വിസ്മയം തീർത്ത് വിദ്യാർത്ഥികൾ. വാണിമേൽ എം യു പി സ്കൂളിൽ 'നിറക്കൂട്ട്' തുടങ്ങി. 114ാം വാർഷികാഘോഷ പരിപാടിക്ക് തുടക്കം കുറിച്ച വാണിമേൽ എം യു പി സ്കൂളിൽ നടന്ന ചിത്രകല ക്യാമ്പ് നവ്യാനുഭവമായി. ചിത്രരചനയിൽ തൽപരരായ സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ക്യാമ്പ് .

ക്യാമ്പ് ചിത്രകല അധ്യാപകൻ വി.യു ശശി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ചിത്രകലയിൽ കഴിവ് തെളിയിച്ച സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ഫാത്തിമത്ത് ഷഹല മുഖ്യ അതിഥിയായി. ഹെഡ്മാസ്റ്റർ സി വി അഷ്റഫ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ടി പി സെറീന നന്ദിയും പറഞ്ഞു.
A wonder of color; Nirakoot started at Vanimel MUP school