വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്തിൽ തയ്യൽ മെഷീൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ മാടഞ്ചേരി കോളനിയിലാണ് തയ്യൽ മെഷീൻ വിതരണം ചെയ്തത്. പേരാമ്പ്ര ടി.ഇ.ഒ പരിധിയിൽ വരുന്ന കോളനി ആണ് മാടാഞ്ചേരി കോളനി.

2022- 23 വർഷത്തെ കോർപ്പസ് ഫണ്ട് പദ്ധതിയുടെ ഭാഗമായിട്ടാണ് തയ്യൽ മെഷീൻ വിതരണം ചെയ്തത്.വിതരണോദ്ഘാടനം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ നിർവഹിച്ചു . ജില്ലാ ഓഫീസർ മഹ്റൂഫ്, പേരാമ്പ്ര ടി ഇ ഒ ഉദ്യോഗസ്ഥൻ ഷമീർ, വാർഡ് മെമ്പർ ജാൻസി, പഞ്ചായത്ത് ജീവനക്കാർ പങ്കെടുത്തു.
sewing machine; For development of tribal area