വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കായികമേള തുടങ്ങി. വളയം എസ് ഐ അനീഷ് വടക്കയിൽ കായികമേള ഉദ്ഘാടനം ചെയ്തു. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. കൂടാതെ കായികമേളയിൽ പങ്കെടുത്ത മികച്ച വിദ്യാർഥികൾക്ക് മെഡൽ വിതരണവും നടന്നു.

നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് നാദാപുരം എംഎൽഎ ഇ.കെ. വിജയൻ ഭിന്നശേഷി കലാമേള ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർമാരായ ഷൈനി, എം കെ മജീദ്, കുഞ്ഞമ്മദ് ചേലക്കാടൻ എന്നിവർ സംസാരിച്ചു.
sports fair; A sports fair was organized for differently abled students