എടച്ചേരി: വർഗീയതക്കെതിരെയും കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചരണാർത്ഥം നാടെങ്ങും വിളമ്പര ജാഥകൾ. എടച്ചേരിയിൽ സി.പി.എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി .

ലോക്കൽ സെക്രട്ടറി ടി.വി ഗോപാലൻ, വി കുഞ്ഞിക്കണ്ണൻ, പി.കെ ബാലൻ മാസ്റ്റർ, ടി.കെ ബാലൻ, ടി.പി സുധാകരൻ, ഇ.വി കല്യാണി ,ഹരീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. തലായി നിന്നാരംഭിച്ച വിളംബര ജാഥ കളയാം വെള്ളി സമാപിച്ചു.
People's Defense March; Proclamation marches all over the country