---
title: "മോഷണം ; മലഞ്ചരക്ക് കടയിൽ 60 കിലോ അടക്ക മോഷണം പോയി"
english_title: "Theft 60 kg of cash was stolen from the grocery store"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99651/theft-60-kg-of-cash-was-stolen-from-the-grocery-store"
published_at: "2023-02-25T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa18135ee4b_theft_1.jpg"
keywords: []
---

# മോഷണം ; മലഞ്ചരക്ക് കടയിൽ 60 കിലോ അടക്ക മോഷണം പോയി

> **Lead Summary:** **എടച്ചേരി: **എടച്ചേരിയിലെ രാമകൃഷ്ണ ട്രേഡേഴ്സ് എന്ന മലഞ്ചരക്ക് കടയിൽ കള്ളൻ കയറി 60 കിലോ അടക്ക മോഷ്ടിച്ചു .കടയുടെ പൂട്ട് പൊട്ടിച്ച് അകത്ത് കടന്ന കള്ളൻ പ്ലാസ്റ്റിക് വട്ടയിൽ സൂക്ഷിച്ചിരുന്ന 60 കിലോ അടക്ക മോഷ്ടിച്ചത്. ഏതാണ്ട് 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാലത്ത് കട ഉടമ കട തുറക്കാൻ വന്നപ്പോഴാണ് പൂട്ട് പൊട്ടിച്ചതായി കണ്ടത്.

## Article Content

**എടച്ചേരി: **എടച്ചേരിയിലെ രാമകൃഷ്ണ ട്രേഡേഴ്സ് എന്ന മലഞ്ചരക്ക് കടയിൽ കള്ളൻ കയറി 60 കിലോ അടക്ക മോഷ്ടിച്ചു .കടയുടെ പൂട്ട് പൊട്ടിച്ച് അകത്ത് കടന്ന കള്ളൻ പ്ലാസ്റ്റിക് വട്ടയിൽ സൂക്ഷിച്ചിരുന്ന 60 കിലോ അടക്ക മോഷ്ടിച്ചത്. ഏതാണ്ട് 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാലത്ത് കട ഉടമ കട തുറക്കാൻ വന്നപ്പോഴാണ് പൂട്ട് പൊട്ടിച്ചതായി കണ്ടത്.

കടയുടെ സമീപത്തെ വീട്ടിൽ നിന്നും മോഷ്ടിച്ച തേങ്ങാപ്പാരയും ഇരുമ്പ് മുട്ടിയും ഉപയോഗിച്ചാണ് പൂട്ട് തകർത്തതെന്ന് കരുതുന്നു. പ്ലസ്റ്റിക് വട്ടയും പൂട്ട് തകർക്കാൻ ഉപയോഗിച്ച ആയുധങ്ങളും കടയുടെ പുറക് വശത്ത് കണ്ടെത്തി. എടച്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കൂടാതെ ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം എടച്ചേരി- ഇരിങ്ങണ്ണൂർ റോഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നും ഒരു ചാക്ക് പഴുത്ത അടക്ക മോഷണം പോയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് എടച്ചേരി പുതിയങ്ങാടി ടൗണിലെ മലഞ്ചരക്ക് കടയിലും മോഷണം നടന്നത്. ഇതോടെ എത്രയും പെട്ടെന്ന് മോഷ്ടാവിനെ പിടികൂടണമെന്ന ആവശ്യം ശക്തമാവുകയാണ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99651/theft-60-kg-of-cash-was-stolen-from-the-grocery-store)