About Us

വാ൪ത്താജാലകം തുറക്കുന്നു. 

Nadapuram_News_Liveനമ്മളൊരു ജാലകം തുറക്കുകയാണ് മനസ്സിന്റെ പ്രവാസത്തിലേക്ക്…. ലോകം ഒരു ഗ്രാമമായപ്പോള്‍ നാട്ടിടവഴിയും നന്മയുടെ പച്ചപ്പും നമുക്ക് അന്യമായി. മണ്ണിനെയും ഉറ്റവരെയും അകന്നു കഴിയുന്നവ൪ക്കൊപ്പം പുതിയ കാലത്തിന്റെ തിരക്കില്‍ സ്വന്തം നാട്ടില്പോലും പ്രവാസം അനുഭവിക്കുന്നവ൪ക്കായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു നാദാപുരം ന്യൂസ് ലൈവ്.കോം.
നാടിന്റെ നന്മകള്ക്കും മുന്നേറ്റത്തിനും ഓരോ സ്പന്ദനങ്ങള്‍ക്കും നേര്‍ക്ക്‌ വെച്ച കണ്ണാടിയായിരിക്കും ഈ വാ൪ത്താജാലകം. വാ൪ത്തകള്ക്കും വിശേഷങ്ങല്ക്കുമൊപ്പം നാം അറിയേണ്ടതും എന്നാല്‍ അറിയാതെ പോകുന്നതുമായ എല്ലാ സര്ക്കാര്‍ അറിയിപ്പുകളും വിവരങ്ങളും നിങ്ങളുടെ വിരല്ത്തു മ്പിലെത്തുമെന്ന് ഞങ്ങള്‍ ഉറപ്പു നല്കുന്നു.

മാധ്യമ ലോകം അവഗണിക്കുന്ന നാട്ടിന്പുറക്കാഴ്ചകള്‍ വ്യക്തിത്വങ്ങള്‍ സംഭവങ്ങള്‍ എല്ലാം ഈ വാ൪ത്താജാലകത്തിലൂടെ തെളിയുന്ന നിറക്കാഴ്ച്ചകളാകും. ആഘോഷങ്ങളും ആഹ്ലാദങ്ങളും പങ്കുവെയ്ക്കാന്‍ നിങ്ങള്ക്കൊപ്പം ഞങ്ങളും ഉണ്ടാവും. എല്ലാ അതിര്വരമ്പുകള്ക്കുമപ്പുറം നാട്ടുനന്മയ്ക്കും മാനവികതയ്ക്കുമായി നിങ്ങളുടെ ശബ്ദമാവാനും ഇടപെടാനും ഞങ്ങള്‍ മുന്നിലുണ്ടാവും. അതിനൂതന സാങ്കേതികതയുടെ സാധ്യതയും മാധ്യമ സമൂഹത്തിന്റെ പിന്തുണയും കൈമുതലാക്കിയാണ് ലോകമെങ്ങുമുള്ള നമ്മുടെ നാട്ടുകാര്ക്കിടയിലേക്ക് ഞങ്ങള്‍ എത്തുന്നത്‌.
ഗൃഹാദുരതയുടെ പച്ചപ്പുമായി ഞങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുമെന്ന പ്രതീക്ഷയോടെ ഹൃദ്യാഭിവാദങ്ങളോടെ ടീം നാദാപുരം ന്യൂസ്.