സൂക്ഷിക്കുക ;ജീവന് ഭീഷണിയായ മാങ്ങകള്‍ വിപണിയില്‍ സുലഭം

By | Tuesday May 31st, 2016

SHARE NEWS

ssകോഴിക്കോട്:മാമ്പഴക്കാലമായതോടുകൂടി വിപണിയില്‍  പഴുത്ത മാങ്ങകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ വിപണിയില്‍ കിട്ടുന്ന പല മാങ്ങകളും കൃതിമാമായ് പഴുപ്പിച്ചതാണെന്ന് അറിയാതെയാണ് പലരും വാങ്ങുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ഭക്ഷ്യ സുരക്ഷാ ഇന്റലിജന്‍സ് സ്ക്വഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍  ചെമ്പകശ്ശേരി നടുക്കണ്ടിത്താഴെ അബ്ദുള്ളയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ടെറസ്സില്‍ നിന്ന് കൃത്രിമമായി പഴുപ്പിച്ച  500 കിലോ മാങ്ങയാണ്‌ പിടികൂടി നശിപ്പിച്ചത്. ടെറസ്സില്‍ സൂക്ഷിച്ച മാങ്ങകള്‍ക്കിടയില്‍ കാത്സ്യം കാര്‍ബൈഡ കടലാസുപൊതിയിലായി വെച്ചതായി പരിശോധനയില്‍ കണ്ടെത്തി. ഇത്തരത്തില്‍ കൃത്രിമമായി പഴുപ്പിക്കുന്ന മാങ്ങകള്‍ കഴിക്കുന്നത് കാന്‍സര്‍ അടക്കമുള്ള മാരകമായ രോഗങ്ങള്‍ക്കാണ് വഴിവെക്കുന്നത്. ഇത്തരം നീചമായ പ്രവര്ത്തികള്‍ക്കെതിരെ കര്‍ശന നടപടി  സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് അറിയിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read