കുറ്റ്യാടി കനാലിലെ മണ്ണ് നീക്കം ചെയ്യാന്‍ 6. 52 കോടി രൂപയുടെ പദ്ധതി

By news desk | Wednesday October 4th, 2017

SHARE NEWS


കുറ്റ്യാടി: കുറ്റ്യാടി കനാലിന്റെ  602 കിലോമീറ്റര്‍ മേഖലയിലെ മണ്ണ് നീക്കം ചെയ്യാന്‍ ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി  ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ തൊഴിലുറപ്പ് പദ്ധതി ജില്ലാതല അവലോകന യോഗം തീരുമാനിച്ചു.

കനാലിലെ മണ്ണ് നീക്കം ചെയ്യുന്നതോടെ  കനാല്‍ കടന്നുപോകുന്ന 43 പഞ്ചായത്തുകളിലുള്ള ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകും. 6. 52 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി ആവിഷ്‌ക്കരിക്കുക. ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കൂടാതെ കനാലിന്റെ പല ഭാഗങ്ങളിലും വെള്ളം ചോര്‍ന്നു പോകുന്നത് തടയാന്‍ കോണ്‍ക്രീറ്റ് ലൈനിംഗ് പ്രവൃത്തി നടത്താനുള്ള പദ്ധതിയും 2017-18 വര്‍ഷത്തെ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തും. കനാലിന്റെ ഇടിഞ്ഞ ഭാഗത്ത് ഭൂവസ്ത്രം ഉപയോഗിച്ച് പഴയ രൂപത്തിലാക്കാനുള്ള നടപടിയും ആസൂത്രണം ചെയ്യും.  ജല സംരക്ഷണത്തിനും മാലിന്യസംസ്‌ക്കരണത്തിനും ആവശ്യമായ പദ്ധതികളും ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തും. വരള്‍ച്ചയുള്ള മേഖലകളില്‍ കിണര്‍ റീച്ചാര്‍ജിംഗ് പദ്ധതി നടപ്പാക്കും.

ജലസ്രോതസുകള്‍ശുദ്ധീകരിക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ ആവിഷ്‌ക്കരിക്കും. സെപ്റ്റിക് ടാങ്ക് നിര്‍മാണത്തിനും പ്രാധാന്യം നല്‍കും.  എം.എന്‍.ആര്‍.ഇ.ജി.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ആര്‍. പ്രവീണ്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വേലായുധന്‍, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി. രവീന്ദ്രന്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read