ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീമിന്റെ കൃഷിക്കൂട്ടം ‘മണ്ണറിവ്- വിളവെടുപ്പുത്സവം ജില്ലാതല ഉദ്ഘാടനമായി സംഘടിപ്പിച്ചു

By | Friday September 14th, 2018

SHARE NEWS

നാദാപുരം:ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽനാഷണൽ സർവ്വീസ് സ്കീമിന്റെ കൃഷിക്കൂട്ടം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിർവഹിച്ചു.

ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ‘മണ്ണറിവ്_ സമഗ്ര വിദ്യാഭ്യാസത്തിലേക്ക് ഒരു കൃഷി പാഠം ‘എന്ന പേരിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പുത്സവമാണ് ജില്ലാതല ഉദ്ഘാടനമായി സംഘടിപ്പിച്ചത്.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ പി.രാജകുമാർ മാസ്റ്റർക്ക് ബാബു പറശ്ശേരി പൊന്നാടയണിയിച്ച് ആദരിക്കുകയും എൻ.എസ് .എസ് ജില്ലാ കോർഡിനേറ്റർ എസ്.ശ്രീചിത്ത് എൻ.എസ്.എസ് യുണിറ്റിന്റെ സ്നേഹോപഹാരം സമർപ്പിക്കുകയും ചെയ്തു.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ പി.രാജകുമാർ സ്വാഗതം പറയുകയും പ്രോ ഗ്രാം ഓഫീസർ സഗീന.വി.ടി പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.ശൈലജ, വാർഡ് മെമ്പർമാരായ ടി.പി. പുരുഷു, ഗംഗാധരൻ പാച്ചാക്കര, അഗ്രിക്കൾചർ അസിസ്റ്റൻറ് ഡയരക്ടർ സിന്ധു.കെ.എസ്., അഗ്രി.ഓഫീസർമാരായ ഇബ്രാഹിം, ശ്രീജ, സ്കൂൾ മാനേജർ കെ.പി.ചാത്തു മാസ്റ്റർ പി.ടി.എ പ്രസിഡണ്ട് വി.കെ മോഹനൻ ,ഭരണ സമിതി പ്രസിഡണ്ട് രവീന്ദ്രൻ പാച്ചാക്കര തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വി.തമ്പാൻ നന്ദി പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read