തിരികെ കിട്ടിയത് എന്റെ ജീവിതം; നാദാപുരം ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരുണ്‍

By | Saturday July 29th, 2017

SHARE NEWS

നാദാപുരം:തിരികെ കിട്ടിയത് എന്റെ ജീവിതം. നാദാപുരം ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരുണ്‍.

നാദാപുരം ഐഎച്ച്ആര്‍ഡി കോളജ് അധികൃതര്‍ ടിസി നിഷേധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയായ അരുണും കുടുംബവും ഇന്നലെ രാവിലെ മുതലായിരുന്നു കോളജിന് മുന്നില്‍ നിരാഹാരമിരുന്നത്. 2016 നായിരുന്നു അരുണ്‍ കോളജില്‍ നിന്ന് അധ്യാപകന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ചത്.

പിന്നീട് അരുണ്‍ ടിസി ആവശ്യപ്പെടുകയും എന്നാല്‍ കോളജ് അധികൃതര്‍ നല്‍കാന്‍ തയ്യാറായില്ല. ഇന്നലെ രാവിലെ മുതല്‍ കോളജ് മുന്നില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് കോളജ് അധികൃതര്‍ ടിസി നല്‍കാമെന്ന ഉറപ്പ് നല്‍കി.

തുടര്‍ന്ന് സമരം നിര്‍ത്തുകയായിരുന്നു. ഇന്ന് രാവിലെ 11.30നായിരുന്നു അരുണിന് ടിസി കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയത്.

എന്റെ പോരാട്ടത്തിന് ശക്തി പകര്‍ന്നത് മാധ്യമങ്ങളെന്നും തിരികെ കിട്ടിയത് എന്റെ ജീവിതമാണെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. ടിസി നിഷേധിച്ചതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു.

 

 

ടിസിയുടെ പകര്‍പ്പ്

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read