അസ്‌ലം ഓടാതിരിക്കാന്‍ കാലില്‍ വെട്ടി; പിടിയിലായ ശ്രീജിത്ത് 3 വധശ്രമക്കേസ് ഉള്‍പ്പെടെ നിരവധിക്കേസിലെ പ്രതി

By | Wednesday October 5th, 2016

SHARE NEWS

sreejithനാദാപുരം: നാദാപുരം അസ്‌ലം വധക്കേസില്‍ ചൊവ്വാഴ്ച പിടിയിലായ സി.പി.എം. പ്രവര്‍ത്തകനും തലശ്ശേരി വടക്കുമ്പാട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ അപ്രൈസറുമായ കെ.കെ. ശ്രീജിത്ത് (38)  3 വധശ്രമക്കേസ് ഉള്‍പ്പെടെ നിരവധിക്കേസിലെ പ്രതിയാണെന്ന് പോലീസ്. നാദാപുരം സി.ഐ. ജോഷി ജോസിന്റെ നേതൃത്വത്തിലുള്ളപ്രത്യേക അന്വേഷണസംഘമാണ് ഇയാളെ  പിടികൂടിയത്.

nadapuram-murder-768x517  കാറിലെത്തിയ അക്രമിസംഘംശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പുറത്തേക്കിറങ്ങിയത്. അസ്ലമിന്റെ കാലിന് വെട്ടിയത് ശ്രീജിത്താണെന്ന് പോലീസ് പറഞ്ഞു. അസ്ലം ഓടാതിരിക്കാനാണ് കാലിന് വെട്ടിയതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന കൂട്ടുപ്രതികളും അസ്ലമിനെ തുരുതുരാ വെട്ടുകയായിരുന്നു. 65 വെട്ടുകളാണ് അസ്ലമിന്റെ ദേഹത്തുണ്ടായിരുന്നത്. പാനൂരിലെ ബി.ജെ.പി.പ്രവര്‍ത്തകന്‍ കുന്നോത്ത് പറമ്പില്‍ രാഗേഷിനെയും ധര്‍മടത്തെ ബി.ജെ.പി. പ്രവര്‍ത്തകന്‍ നിഗിലിനെയും വധിച്ച കേസിലെ പ്രതിയാണ് ശ്രീജിത്ത്. മൂന്ന് വധശ്രമക്കേസുകളും ആറ് അടിപിടിക്കേസുകളും ശ്രീജിത്തിനെതിരെയുണ്ട്. കൊലപാതകത്തിനുശേഷം ശ്രീജിത്ത് ബാങ്കില്‍ നിന്ന് അവധിയൊന്നുമെടുത്തിരുന്നില്ല.

  അന്വേഷണം ശ്രീജിത്തിലേക്ക് എത്തുകയില്ലെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു. പോലീസ് കാവലില്‍ മുഖംമറച്ചാണ് വൈദ്യപരിശോധനയ്ക്കും കോടതിയിലും പ്രതിയെ ഹാജറാക്കിയത്.ഡിവൈ.എസ്.പി. കെ. ഇസ്മായിലിന്റെ മേല്‍നോട്ടത്തില്‍ സി.ഐ. ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിന്റെ പ്രവര്‍ത്തനമാണ് കൊലപാതകത്തില്‍നേരിട്ട് പങ്കെടുത്ത തലശ്ശേരി സ്വദേശികളിലേക്ക് അന്വേഷണം എത്തിച്ചത്. കൊലപാതകസംഘം സഞ്ചരിച്ചിരുന്ന കാറില്‍ എട്ട് പേരാണ് ഉണ്ടായിരുന്നത്. കാര്‍ ഡ്രൈവര്‍കെ.പി. രാജീവനെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.അസ്ലം വധക്കേസില്‍ ഇതിനകം പത്ത് പേരെയാണ് അറസ്റ്റുചെയ്തത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read