പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ” അവേക് (AwakE )നാദാപുരം “

By | Monday October 13th, 2014

SHARE NEWS

awake nadapuram

വടകര ഡി.ഇ.ഒ.യും ഗ്രീന്‍ കമ്മ്യൂണിറ്റിയും സംയുക്തമായി നടപ്പിലാക്കി വരുന്ന “ SAVE” (Students’ Army for Vatakara Environment) ന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം വിവിധ വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാര്‍ഥികള്‍ കഴുകി വൃത്തിയാക്കി ഉണക്കി ശേഖരിച്ചു സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന പദ്ധതി നടപ്പിലായി വരികയാണല്ലോ. നാദാപുരം ഉപജില്ലയിലെ പ്ലാസ്റ്റിക് ശേഖരം ഈ ഒക്ടോബര്‍ 14 ന് സ്കുളുകളിലേക്കു കൊണ്ടു വരികയും പിറ്റേ ദിവസം തന്നെ കാസര്‍ക്കോട്ടെ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റപ്പെടുകയും ചെയ്യുകയാണ്.

ഈ പദ്ധതിയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് നാദാപുരം പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാനുതകുന്ന പൊതു ബോധം ഉണര്‍ത്താന്‍ AwAkE എന്ന ജാതി മത രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കതീതമായ ജനകീയ കൂട്ടായ്മ “ ഉണരുക… ഉണര്‍ത്തുക ” എന്ന സന്ദേശവുമായി രംഗത്തു വന്നു. AwakE ന്റെ പരിസ്ഥിതി വിംഗായ AwAkE Greens ന്റെ ആഭിമുഖ്യത്തില്‍ ഈ ഇന്നു ഒക്ടോബര്‍ 13 നു നാദാപുരം ടൗണില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിച്ചു കൊണ്ടു AwakE ഈ ദൗത്യത്തിനു തുടക്കം കുറിച്ചു .വടകര ഡി.ഇ.ഒ. സുരേഷ് കുമാറും മരം നട്ടുപിടിപ്പിക്കല്‍ പ്രസ്ഥാനത്തിന്റെ കാരണവരുമായ അബ്ദുറഹ്മാന്‍ വീരഞ്ചേരി ,വടകര (82 വയസ്സ്)യും സംയുക്തമായി പ്ലാസ്റ്റിക് ശേഖരിച്ചുകൊണ്ട് ഉല്‍ഘാടനം ചെയ്തു . AwakE എന്ന കൂട്ടായ്മയെ പരിചയപ്പെടുത്തി ഡോ.അബൂബക്കറും ,AwakE ന്റെ ഇത്തരം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചുകൊണ്ട് DEO സുരേഷ് കുമാറും AwakE Greens ന്റെ പ്രവൃത്തനങ്ങളെ വിശദീകരിച്ചുകൊണ്ട് ഷൗക്കത്ത് അലി എരോത്തും സംസാരിച്ചു. അശ്റഫ് മാഷ് വാണിമേല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു !

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read