വടകരയില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാവുന്നു

By | Saturday June 10th, 2017

SHARE NEWS
വ​ട​ക​ര:നിരന്തരമുള്ള   ആര്‍ എസ് എസ്-സി പി ഐ എം സംഘര്‍ഷത്തില്‍ വടകര മേഘലയില്‍ അക്രമങ്ങള്‍ കൂടുന്നു. ഇരു പാര്‍ടികളുടെയും പാര്‍ടി ഓഫീസുകള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും വായനശാലയ്ക്കും നേരെയും അക്രമമുണ്ടായി.വടകരയിലെ ആര്‍ എസ് എസ് കാര്യാലയത്തിനു നേരെ വ്യാഴാഴ്ച വൈകുന്നേരം കല്ലേറും വെള്ളിയാഴ്ച പുലര്‍ച്ചെ ബോംബേറും ഉണ്ടായി. സമീപത്തെ തെങ്ങില്‍ കൊണ്ട് പൊട്ടിയ ബോംബിന്റെ ശബ്ദം കേട്ട് കാര്യാലയത്തിലെ പ്രവര്‍ത്തകരും സമീപത്തു കാവല്‍ നിന്നിരുന്ന പോലീസുകാരും എത്തിയപ്പോഴേക്കും അക്രമികള്‍ ഇരുട്ടില്‍ മറഞ്ഞിരുന്നു. ഇന്ന് രാവിലെ നടന്ന തെരച്ചിലില്‍ കാര്യാലയ പരിസരത്ത് നിന്നും പൊട്ടാത്ത ഒരു പൈപ്പ് ബോംബ്‌ കണ്ടെടുത്തു. ഇത് പിന്നീട് ബോംബ്‌ സ്ക്വാഡ് എത്തി നിര്‍വീര്യമാക്കി.വ്യാഴാഴ്ച രാത്രി സി പി ഐ എം ന്‍റെ പഴങ്കാവിലെ കേളു ഏട്ടന്‍ സ്മാരക മന്ദിരത്തിനു നേരെയും ചോറോട് എം ദാസന്‍ സ്മാരക മന്ദിരത്തിനു നേരെയും അക്രമമുണ്ടായിരുന്നു. കൈരളി വായനശാല പ്രവര്‍ത്തിക്കുന കേളു ഏട്ടന്‍ സ്മാരക മന്ദിരത്തിന്റെ  ജനല്‍ ഗ്ലാസ്സുകള്‍ അടിച്ചു തകര്‍ത്ത അവസ്ഥയിലാണ്. ജില്ലാ കാര്യാലയത്തിനു നേരെ നടന്ന അക്രമത്തില്‍ ആര്‍ എസ് എസും ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ നടന്ന അക്രമത്തില്‍ സി പി ഐ എമ്മും കടുത്ത രോഷത്തിലായതിനാല്‍ ഇരുകൂട്ടരും അട്ങ്ങിയിരിക്കില്ലെന്ന കാര്യം ഉറപ്പാണ്. മേഘലയില്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. ഇന്നലെ നടന്ന ഹര്‍ത്താലില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് നേരെ കലല്ലേറുണ്ടാവുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Tags: , , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read