തളരുന്നോ നവോത്ഥാനം? എ.കെ പീതാംബരന്റെ പുസ്തകപ്രകാശനം ഞായറാഴ്ച കല്ലാച്ചിയില്‍

By | Friday July 7th, 2017

SHARE NEWS

നാദാപുരം: പ്രമുഖ കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ എ.കെ പീതാംബരന്റെ “തളരുന്നോ നവോത്ഥാനം?” എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ ഒന്‍പത് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കല്ലാച്ചി ചെത്ത് തൊഴിലാളി യൂണിയന്‍ ഹാളില്‍ നടക്കും.

പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ ഈ എന്‍ പുസ്തകം പ്രകാശനം ചെയ്യും. സാഹിത്യ നിരൂപകന്‍ രാജേന്ദ്രന്‍ എടത്തുംകര ഏറ്റുവാങ്ങും. കവി വീരാന്‍കുട്ടി പുസ്തക പരിചയം നടത്തും. ഗുലാബ് ജാന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പി കെ അശോകന്‍ സ്വാഗതവും എ സുരേഷ് ബാബു നന്ദിയും പറയും.

മതേതര മനസ്സുകളുടെ സാംസ്കാരിക വേദിയായ അടയാളത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ എഴുത്തുപുര, മാനവ സൗഹൃദ ഗാന സന്ധ്യ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read