ബ്രണ്ണന്‍ കോളജിലെ വിവാദ മാഗസിന്‍; 13 പേര്‍ക്കെതിരെ കേസ്

By | Friday June 16th, 2017

SHARE NEWS

 തലശ്ശേരി: ബ്രണ്ണന്‍ കോളജിലെ മാഗസിന്‍ വിവാദത്തില്‍ എഡിറ്ററടക്കം 13 പേര്‍ക്കെതിരെ കേസ്. എബിവിപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ധര്‍മടം പോലിസാണ് കേസ് എടുത്തിരിക്കുന്നത്. കോളെജിന്റെ125-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ പുറത്തിറക്കിയ മാഗസിന്‍ ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്നതാണെന്നായിരുന്നു ആരോപണം.

സിനിമ തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമായിരുന്നു വിവാദങ്ങള്‍ക്ക് വഴിവച്ചത്. ഇത് വിവാദമായതോടെ മാഗസിന്‍ വിതരണം നിര്‍ത്തിവച്ചിരുന്നു.അതേസമയം, മാഗസിന്‍ ഉളളടക്കത്തെ തെറ്റായി കാണേണ്ടതില്ലെന്നായിരുന്നു എഡിറ്റോറിയല്‍ ബോര്‍ഡിന്റെ നിലപാട്. മാഗസിനെതിരെ പ്രതിഷേധവുമായി എബിവിപിക്ക് പുറമേ, കെഎസ്യുവും രംഗത്തെത്തിയിരുന്നു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read