നാദാപുരം സി സി യു പി സ്കൂൾ ദുരിതാശ്വാസ ഫണ്ട് കൈമാറി.

By | Friday September 14th, 2018

SHARE NEWS

നാദാപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാദാപുരം സി സി യു പി സ്കൂൾ ഫണ്ട് കൈമാറി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം സ്കൂളിലെ വിദ്യാർഥികളിൽ നിന്ന് സ്വരൂപിച്ച തുക തൂണേരി ബി ആർ സി യിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ ലീഡർ പി പി മുഹമ്മദ് എ ഇ ഒ പ്രകാശന് കൈമാറി.ഉപ ജില്ലയിൽ നിന്ന് വിദ്യാഭ്യാസ വകുപ്പിന് ഏറ്റവും കൂടുതൽ തുക കൈമാറിയത് നാദാപുരം സി സി യു പി സ്കൂളാണ്.ചടങ്ങിൽ ഹെഡ്മാസ്റ്റർ ബി രവീന്ദ്രൻ, പി ടി എ പ്രസിഡന്റ് ടി ബാബു , എം എ ലത്തീഫ് ,കെ തങ്കമണി, കെ സുധീർ, സ്കൂൾ ലീഡർ പി പി മുഹമ്മദ്, ക്ലാസ് ലീഡർമാരും പങ്കെടുത്തു.
പടം – നാദാപുരം സി സി യു പി സ്കൂൾ ലീഡർ പി പി മുഹമ്മദ് എ ഇ ഒ പ്രകാശന് ദുരിതാശ്വാസ ഫണ്ട് കൈമാറുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read