തേനൂറുന്ന ഒളോര്‍ മാങ്ങയുടെ നാട്ടില്‍ നിന്ന്‌ ചക്കയും കയറ്റി അയക്കുന്നു

By | Saturday July 12th, 2014

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

Chakka(1)

രാധാകൃഷണൻ അരൂര്

അരൂര്‍ : വിഷമയം ഇങ്ങോട്ട്‌, നാച്വറല്‍ അങ്ങോട്ട്‌ തേനൂറുന്ന ഒളോര്‍ മാങ്ങയുടെ നാട്ടില്‍ നിന്ന്‌ ചക്കയും കയറ്റി അയക്കുന്നു.വിഷമയമുള്ള പഴവര്‍ഗ്ഗങ്ങളും, പച്ചക്കറിയും കേരളത്തിന്‌ തരുന്ന ചെന്നൈയിലേക്കാണ്‌ കേരളത്തിലെ തനത്‌ പ്രകൃതി ഫലമായ ചക്ക കയറ്റി അയക്കുന്നത്‌്‌. ഒട്ടും വിഷമയമല്ലാത്ത ചക്കക്ക്‌ നല്ല മാര്‍ക്കറ്റാണവിടെ. ഒളോര്‍ മാങ്ങക്ക്‌ പേര്‌ കേട്ട അരൂരില്‍ നിന്നാണ്‌ ചക്ക കൊണ്ടു പോകുന്നത്‌. നാടാടെയാണ്‌ വടകര താലൂക്കില്‍ നിന്ന്‌ ഈ കയറ്റുമതി.സര്‍ക്കാരുകള്‍ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലൊന്നുമല്ല ചക്ക കയറ്റി അയക്കുന്നത്‌. കണ്ണൂരില്‍ നിന്ന്‌ തൊഴിലിനായി വന്ന ആശാനെന്ന യുവാവാണ്‌ ചക്ക കൊണ്ടു പോകാന്‍ തീരുമാനിച്ചത്‌. ഈ മേഖലയില്‍ ചക്ക ഏറെയുണ്ട്‌ .അടുത്ത ദിവസങ്ങളില്‍ പഴുത്ത്‌ വീണ്‌ നശിക്കുന്ന ചക്കയാണിയാള്‍ ശേഖരിക്കുന്നത്‌. ചക്കയുടെ ഉപയോഗം ഇവിടെ വളരെ കുറവായതിനാല്‍ ഓരോ വീട്ടു പറമ്പിലെ പ്‌ളാവുകളിലും നിറയെ ചക്കയുണ്ട്‌. ഇതിന്റെ ഗുണം പലരും മനസിലാക്കാത്തതാണിത്‌ ബാക്കിയാകാന്‍ കാരണം.വിഷമേറെയുള്ള സാധനങ്ങള്‍ നമുക്ക്‌ നല്‍കുന്ന അന്യ സംസ്ഥാനത്തുള്ളവര്‍ക്ക്‌ ചക്കയുടെ ഗുണമറിയാമെന്നതിനാല്‍ നല്ല വില നല്‍കിയാണ്‌ ചക്ക വാങ്ങുന്നതെന്ന്‌ ആശാന്‍ പറഞ്ഞു. ഒരു ചക്കക്ക്‌ നൂറു രൂപ മുതല്‍്‌ 300 രൂപവരെ വിലയുണ്ടെന്നും, ഇത്‌ പെട്ടെന്ന്‌ വിറ്റൊഴിയുമെന്നും അദ്ദേഹം പറഞ്ഞു.ആയിരത്തോളം ചക്കയുമായി ആദ്യ ലോഡ്‌ അരൂരില്‍ നിന്ന്‌ ചെന്നൈക്ക്‌ പോയി. ചക്ക തീരുന്നത് വരെ കയറ്റുമതി തുടരാനാണ്‌ പരിപാടി. നാട്ടുകാരുടെ പ്രോത്സാഹനവുമുണ്ട്‌.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read