കോളേജ് വിദ്യര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കേസ്; ഒരാള്‍ അറസ്റ്റില്‍

By | Wednesday November 2nd, 2016

SHARE NEWS
arest-111കുറ്റിയാടി: പേരാമ്പ്ര സി.കെ.ജി. ഗവ. കോളേജ് വിദ്യാര്‍ഥി  പുലക്കുന്നും ചാലില്‍ ഇന്ദ്രജിത്തി (20)നെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍

അറസ്റ്റിലായി. മുതുവണ്ണാച്ചയിലെ എഴുത്തച്ചന്‍കണ്ടി സുബൈര്‍ (26) ആണ് അറസ്റ്റിലായത്. കോളേജുവിട്ട് വീട്ടിലേക്കുവരുന്നതിന്നിടയില്‍ വിദ്യാര്‍ഥി സഞ്ചരിച്ച ബസ്സില്‍ കടിയങ്ങാട്ടുവെച്ച് പ്രതികള്‍ മൂന്നുപേരും കയറുകയായിരുന്നു.

യാത്രയ്ക്കിടയില്‍ പാലേരിയിലും പാറക്കടവിലുമൊക്കെ വിദ്യാര്‍ഥിയെ ഇറക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ കുറ്റിയാടി പോലീസ് സ്റ്റേഷന്നടുത്ത

സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയതിന്നിടയില്‍ ബലമായി പിടിച്ചിറക്കി അവിടെ നിര്‍ത്തിയിട്ട ഗൂഡ്‌സ് ഓട്ടോയില്‍ കയറ്റി പേരാമ്പ്ര, വേളം ഭാഗങ്ങളിലേക്ക് കൊണ്ടുപോയി.

മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ്.എഫ്.ഐ. പേരാമ്പ്ര കോളേജ് യൂനിറ്റ് സെക്രട്ടറിയാണ് അക്രമത്തിന്നിരയായ ഇന്ദ്രജിത്ത്

നേരത്തേ പേരാമ്പ്ര കോളേജിലെത്തിയ പ്രതികളെ ചോദ്യംചെയ്ത ഒരു വിദ്യാര്‍ഥിയെ ഇവര്‍ അപമാനിച്ചുവിട്ടിരുന്നു. ഇതുകണ്ട സഹപാഠികളായ മറ്റ് വിദ്യാര്‍ഥികള്‍ ഇവരെ

കോളേജില്‍വെച്ച് കൈകാര്യം ചെയ്തിരുന്നതായും പറയുന്നു. ഇന്ദ്രജിത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കാന്‍കാരണം ആ മുന്‍

വൈരാഗ്യമാണെന്നും പോലീസ് പറഞ്ഞു.പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി. ഈ കേസില്‍ 2 പ്രതികള്‍ കൂടെ അറസ്റ്റില്‍ ആവാനുണ്ട്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read