വടകരയില്‍ വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ബസ് കണ്ടക്ടര്‍ പിടിയില്‍

By | Saturday October 31st, 2015

SHARE NEWS

123വടകര: യാത്രക്കിടെ വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ബസ് കണ്ടക്ടര്‍ വടകര പോലീസിന്റെ പിടിയില്‍. ആയഞ്ചേരി സ്വദേശി ചെറുവതിര്  സജിനി(21)നെയാണ് വടകര എസ്ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.  വടകര ആയഞ്ചേരി റൂട്ടില്‍ ഓടുന്ന കെഎല്‍ 58 ബി 5666 നമ്പര്‍ റോഡ്‌കിംഗ്‌ ബസിലെ കണ്ടക്ടറാണ് സജിന്‍. വെള്ളിയാഴ്ച വൈകിട്ട് ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ ഇയാള്‍ ശല്യം ചെയ്ത സംഭവം ചിറമുക്ക് സ്റ്റോപ്പില്‍ ഇറങ്ങിയ കുട്ടി പിതാവിനോട് പറയുകയായിരുന്നു. തുടര്‍ന്ന്‍ നാട്ടുകാരും പിതാവും ചേര്‍ന്ന് ബഹളം വയ്ക്കുകയും ബസ് തടഞ്ഞുനിര്‍ത്തുകയുമായിരുന്നു. വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read