രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ; കോടിയേരിയുടെ പ്രസ്ഥാവന ലജ്ജാകരമെന്ന് അഡ്വ ടി സിദ്ദീഖ്

By news desk | Tuesday December 19th, 2017

SHARE NEWS

കുറ്റ്യാടി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്ഥാവന ലജ്ജാകരമാണെന്നും സംസ്‌ക്കാരത്തിന് യോജിക്കാത്തതുമാണെന്ന് ഡി.സി.സി.പ്രസിഡണ്ട് ടി.സിദ്ദീഖ് പറഞ്ഞു. കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഫാസിസ്റ്റ് വല്‍ക്കരണം അതിന്റെ പാരമ്യതയില്‍ എത്തി നില്‍ക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളായ ജുഡീഷ്യറി, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവയെ സംഘ്പരിവാര്‍വത്ക്കരിക്കുകയാണ്. ഇലക്ഷന്‍ കമ്മീഷന്‍ നരേന്ദ്ര മോദിയുടെ ഏജന്‍സിയായി മാറിയത് ഏറെ ഞെട്ടലുളവാക്കുന്നതും ഗൗരവമുള്ളതുമാണ്. എസ്.ജെ.സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം ഐ.മൂസ്സ മുഖ്യ പ്രഭാഷണം നടത്തി.

നേതാക്കളായ വി.എം.ചന്ദ്രന്‍ , പ്രമോദ് കക്കട്ടില്‍, മരക്കാട്ടേരി ദാമോദരന്‍, മoത്തില്‍ ശ്രീധരന്‍, കാവില്‍ രാധാകൃഷ്ണന്‍ ,അമ്മാരപ്പള്ളി കുഞ്ഞി ശങ്കരന്‍ ,ശ്രീജേഷ് ഊരത്ത്, കെ.കെ.കുറ്റ്യാടി, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, സി.സി. സൂപ്പി ,കേളോത്ത് കുഞ്ഞമ്മദ് കുട്ടി, പി.ടി.വാസു, പി.പി.ദിനേശന്‍, സി.കെ.രാമചന്ദ്രന്‍ ,നൗഷാദ് കോവില്ലത്ത്, പി.കെ.സുരേഷ്, പി.പി. ആലിക്കുട്ടി, ടി. സുരേഷ് ബാബു, ടി.എം. അമ്മദ്, പി.പി.ഗോപിനാഥ്, തുടങ്ങിയവര്‍ സംസാരിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read