നാടിന്റെ വികസനത്തില്‍ സി പി ഐയുടെ പങ്ക് അഭിമാനകരം: പി സുരേഷ് ബാബു

By news desk | Sunday November 5th, 2017

SHARE NEWS

നാദാപുരം: കേരളം കൈവരിച്ച പുരോഗതിയില്‍ സിപിഐയുടെ പങ്ക് അഭിമാനകരമാണെന്ന് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു. സിപിഐ ആയഞ്ചേരി ലോക്കല്‍ സമ്മേളനം പൊന്‍മേരി ടി എന്‍ ഹമീദ് നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1957 മുതല്‍ സി പി ഐ നേത്യത്വത്തിലുള്ള സര്‍ക്കാറുകളും സി പി ഐ പങ്കാളിത്തമുള്ള സര്‍ക്കാറുകളും നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് കേരളത്തിന്റെ പുരോഗതിയില്‍ പ്രധാന പങ്ക് വഹിച്ചത്.

ആയുര്‍ദൈര്‍ഘ്യം, ശിശു മരണനിരക്ക്, സാക്ഷരത, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, സേവന മേഖലകള്‍, ജീവിത നിലവാരം, പൊതുവിതരണ രംഗം തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നേറ്റം കൈ വരിച്ച സംസ്ഥാനമായി കേരളം മാറി. പി സുരേഷ് ബാബു പറഞ്ഞു.

എന്‍ എം വിമല, പിടി വിനോദന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. കെ വി കൃഷ്ണന്‍ പതാക ഉയര്‍ത്തി. സി വി കുഞ്ഞിരാമന്‍, കെ സി രവി, വി ബാലന്‍, എം അശോകന്‍ പ്രസംഗിച്ചു.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read