തര്‍ക്കമൊഴിയാതെ സിപിഎം ഉം സിപിഐ യും : ഇരുകൂട്ടരെയും വീക്ഷിച്ചു പൊലീസ്

By | Wednesday January 10th, 2018

SHARE NEWS

നാദാപുരം : സിപിഎം, സിപിഐ തര്‍ക്കം രൂക്ഷമായതിനിടയില്‍ സിപിഐ ജില്ലാ സമ്മേളന പ്രചാരണാര്‍ഥം എഐടിയുസി നടത്തിയ റാലിക്കു കാഴ്ചക്കാരിലേറെ സിപിഎമ്മുകാരായതോടെ റാലിയുടെ മുന്‍പിലും പുറകിലും പൊലീസ് അകമ്പടി. സിപിഎമ്മിനെതിരെ പ്രകടനത്തില്‍ നിന്നു മുദ്രാവാക്യമുയര്‍ന്നാല്‍ നേരിടാന്‍ സന്നദ്ധമായിട്ടായിരുന്നു സിപിഎമ്മുകാരുടെ നില്‍പ്പ്.

ഇതു മണത്തറിഞ്ഞാണു പതിവില്ലാത്ത പൊലീസ് കാവല്‍ പ്രകടനത്തിനേര്‍പ്പെടുത്തിയത്.  സിപിഐ നേതാവ് പി. ചാത്തുവിന്റെ വീട്ടുപറമ്പ് റോഡിനായി വെട്ടി മുറിച്ചതും സിപിഐയെ ചൊടിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ചു കേസുകള്‍ തുടരുന്നതിനിടയിലായിരുന്നു ഇന്നലത്തെ പ്രകടനം.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read