അരൂരില്‍ സി പി എം-ലീഗ് സംഘര്‍ഷം ; ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതായി പരാതി

By | Tuesday May 15th, 2018

SHARE NEWS

നാദാപുരം: അരൂരില്‍ ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. നടേമ്മല്‍ കല്ലുമാക്കൂല്‍ അഫ്‌സലിനാണ് മര്‍ദ്ദനമേറ്റത്.ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പരിക്കേറ്റ അഫ്‌സല്‌നെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്കിലെത്തിയ മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരിക്കെ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായെത്തി ആക്രമിച്ചെന്നാണ് പരാതി.

ഈ സംഭവത്തിനു പിന്നാലെ അരൂര്‍ മലയാട പൊയീല്‍ റോഡില്‍ അജ്ഞാതര്‍ ബോംബെറിഞ്ഞ് ഭീതി പരത്തി. തുടര്‍ച്ചയായി രണ്ട് തവണ സ്‌ഫോടനം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. മേഖലയില്‍ ദിവസങ്ങളായി സി പി എം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന അരൂരില്‍ പോലീസ് ക്യാംപ് ചെയ്തിരിക്കുകയാണ്. അഫ്‌സലിന്റെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read