വീടിന്റെ വാതിലിന് തീയിട്ട സംഭവം: ഫോറന്‍സിക് പരിശോധന നടത്തി

By | Tuesday June 27th, 2017

SHARE NEWS
നാദാപുരം: അമ്മയും രണ്ട് മക്കളും മാത്രം താമസിക്കുന്ന വീടിന്റെ വാതില്‍ അജ്ഞാതര്‍ തീവെച്ച്‌ നശിപ്പിച്ച സംഭവത്തില്‍ ഫോറന്‍സിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. ഫോറന്‍സിക്ക് വിദഗ്ദ കെ.എസ്.ശ്രുതിലേഖയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ  സംഘമാണ് പരിശോധന നടത്തിയത്. നാദാപുരം-പെരിങ്ങത്തൂര്‍ സംസ്ഥാന പാതയ്ക്ക് സമീപത്തെ അംബ്രോളി നാസറിന്റെ വീടിന്റെ വാതിലാണ് കഴിഞ്ഞ ദിവസം തീവെച്ച്‌ നശിപ്പിച്ചത്.
വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വി.യിലാണ് അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. വീടിന്റെ ചുറ്റുമതില്‍ ചാടിക്കടന്ന് എത്തിയ രണ്ട് പേര്‍ മുറ്റത്ത് വെച്ച്‌ കൈയില്‍ കരുതിയ മാക്സി ധരിക്കുകയും മുഖംമൂടി അണിയുകയും ചെയ്ത ശേഷം അക്രമം നടത്തുന്ന ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. വരാന്തയില്‍ കയറി കൈയ്യില്‍ കരുതിയ ദ്രാവകം വീടിന്റെ വാതില്‍പടിയില്‍ ഒഴിക്കുകയും മുറ്റത്ത് ഇറങ്ങി നിന്ന് തീ പന്തം കത്തിച്ച്‌ എറിയുകയുമായിരുന്നു. തീ ആളി കത്തുന്ന വെളിച്ചം കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. നാസറിന്റെ ഭാര്യ നുസ്റത്തും രണ്ട്  മക്കളുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വാതില്‍ പടിയും വരാന്തയില്‍ വിരിച്ച കാര്‍പ്പറ്റും കത്തി നശിച്ചു.

അക്രമികള്‍ കൊണ്ടുവന്ന പ്ലാസ്റ്റിക് സഞ്ചിയും ലൈറ്ററും വരാന്തയില്‍ കണ്ടെത്തി. കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് രാത്രിയില്‍ ഈ വീടിന്റെ മുന്‍വാതില്‍ ഇതേ രീതിയില്‍ തീവെച്ച്‌ നശിപ്പിച്ചിരുന്നു. പുതിയ വാതിലാണ് വീണ്ടും അഗ്നിക്കിരയാക്കിയത്.

സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read