ജനങ്ങളെ പരിഭ്രാന്തരാക്കി വാണിമേല്‍ ഗ്രാമ പഞ്ചായത്തില്‍ ഒമ്പത് പേരില്‍ വീണ്ടും മന്ത് രോഗം സ്ഥിരീകരിച്ചു

By | Saturday February 10th, 2018

SHARE NEWS

നാദാപുരം: വാണിമേല്‍ ഗ്രാമ പഞ്ചായത്തില്‍ ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടി മന്ത് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നാല് തൊഴിലാളികള്‍ക്ക് രോഗബാധയുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രവരി രണ്ടിന് പഞ്ചയത്തില്‍ ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും സംയുക്തമായി രോഗനിര്‍ണയ ക്യാന്പ് നടത്തിയിരുന്നു. 257 പേരാണ് ക്യാന്പില്‍ പങ്കെടുത്തത്. ഇവരില്‍ ഒമ്പത് പേര്‍ക്കാണ് രോഗ ബാധയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. രോഗബാധ വ്യാപകമായ പശ്ചാത്തലത്തില്‍, ഗ്രാമ പഞ്ചായത്തിന്റ ഹെല്‍ത്ത് കാര്‍ഡ് ലഭിച്ചവര്‍ക്ക് മാത്രമെ പഞ്ചായത്തില്‍ താമസം അനുവദിക്കുകയുള്ളു.
അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടടങ്ങളുടെ ഉടമകളോട് ശുചിത്വ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് സംവിധാനങ്ങള്‍ ഒരുക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗം ബാധിച്ചവര്‍ക്ക് ആരോഗ്യവകുപ്പന്റെ നേതൃത്വത്തില്‍ ചികിത്സ ആരംഭിച്ചിട്ടുണ്ട്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read