ഫ്രാന്‍സിസ് കെ ടി കൈതക്കുളം പടിയിറങ്ങുമ്പോള്‍

By | Thursday April 2nd, 2015

SHARE NEWS

farsis kaithakkulam mashകുറ്റിയാടി > മരുതോങ്കര സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ പടിയിറങ്ങുമ്പോള്‍ ഫ്രാന്‍സിസ് കെ ടി കൈതക്കുളം എന്ന കായികാധ്യാപകന്‍ സംതൃപ്തനാണ്. മുപ്പതു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ മലയോരപ്പെരുമ മറുനാടുകളിലെത്തിച്ച സംതൃപ്തിയോടെ.
ഇന്ത്യയിലെയും വിദേശങ്ങളിലെയും കളിക്കളങ്ങില്‍ മിന്നുന്ന പലതാരങ്ങളും ഈ അധ്യപകന്റെ കണ്ടെത്തലാണ്. 2015ലെ ദേശീയ ഗെയിംസില്‍ പങ്കെടുത്ത സി കെ സജിത്ത്‌ലാല്‍, കെ പി മുഹമ്മദ് ഫാസില്‍, എന്‍ എസ് നിഷ എന്നിവര്‍ കൈതക്കുളത്തിന്റെ കണ്ടെത്തുലകളാണ്. വോളിബോള്‍ രംഗത്തെ സര്‍വീസിസിന്റെ ദിനേശന്‍, ദേശീയ-സംസ്ഥാന തലങ്ങളില്‍ ശ്രദ്ധേയരായ ഹാന്‍ഡ്‌ബോള്‍ താരങ്ങള്‍ ബിബിന്‍ കുര്യന്‍, ഷിനോജ്, എന്‍ രജിന്‍ലാല്‍, എം രാജേഷ്, എം നൗഷാദ്, പി എസ് അഖില, അലീന തോമസ്, കെ അശ്വിനി ആ പട്ടിക നീളും. ബാഡ്മിന്റണ്‍, ചെസ്‌മേഖലയിലും മിടുക്കരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്നുള്ളത്ര പോലും ട്രാക്കുകളോ ഗ്രൗണ്ടുകളോ ഇല്ലാത്ത കാലത്ത് കിലോമീറ്റര്‍ ദൂരെയുള്ള വട്ടോളി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കൊണ്ട് പോയാണ് ഫ്രാന്‍സിസ് കെ ടി കൈതക്കുളം കുട്ടികളെ പരിശീലിപ്പിച്ചത്. കുളമോ വിശാലമായ വെള്ളക്കെട്ടുകളോ ഇല്ലാത്ത മലയോര മേഖലയില്‍ നിന്ന് സംസ്ഥാന തലത്തിലേക്കുള്ള നീന്തല്‍ താരങ്ങളെ സംഭാവന ചെയ്യാനും കൈതക്കുളം മാഷിന്റെ സമര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനും കഴിഞ്ഞു. അത്‌ലറ്റിക്‌സ്, വോളിബോള്‍ (പുരുഷ- വനിത), നീന്തല്‍ തുടങ്ങിയ മേഖലകളില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളകളിലെ വിജയം മരുതോങ്കര ഹൈസ്‌കൂ കുത്തകയായിരുന്നതിന്റെ കാരണവും ഈ അധ്യാപകനാണ്.
ഒരു കായിക പരിശീലന കേന്ദ്രം തുടങ്ങാനുള്ള മലയോരത്തിന്റെ ശ്രമങ്ങളുടെ മുന്‍പന്തിയിലും ഈ അധ്യാപകനുണ്ടായിരുന്നു. 1995ല്‍ റവന്യൂ ജില്ലയിലെ മത്സരങ്ങളില്‍ നിന്ന് ലഭിച്ച പ്രൈസ്മണിയായ 20,000 രൂപ ഉപയോഗിച്ച് സ്‌കൂളില്‍ പരിശീലനത്തിന് ഗ്രൗണ്ട് നിര്‍മിച്ചതും അദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read