ഗെയില്‍ പൈപ്പ് ലൈന്‍ പ്രവര്‍ത്തി നാട്ടുകാര്‍ തടഞ്ഞു

By | Friday January 12th, 2018

SHARE NEWS

നാദാപുരം: ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി അടയാളപ്പെടുത്തിയ കുമ്മങ്കോട് അഹമദ്മുക്കിലെ സ്ഥലത്തു നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ഗെയിലിന്റെ ജോലിക്കാരെത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് കാരണം മരം മുറി മുടങ്ങി. തിങ്കളാഴ്ച ഗെയില്‍ അധികൃതരും സമരക്കാരും ചേര്‍ന്നെടുത്ത ധാരണയ്ക്ക് വിരുദ്ധമായാണ് മരം മുറി തുടങ്ങാനെത്തിയതെന്നും സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതുള്‍പ്പെടെയുള്ള
കാര്യങ്ങളിലെ തീരുമാനം നടപ്പിലാക്കാന്‍ ഗെയില്‍ അധികതര്‍ സന്നദ്ധമായില്ലെന്നുമാണ് പരാതി.

തിങ്കളാഴ്ചയെടുത്ത തീരുമാനം നടപ്പിലാക്കിയതിനു ശേഷം മരം മുറിക്കുന്നതുള്‍പ്പെടെയുള്ള ജോലി അനുവദിക്കുകയുള്ളൂ എന്നാണ് തീരുമാനം. എസ്‌ഐ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. തിങ്കളാഴ്ചയെടുത്ത തീരുമാനം നടപ്പിലാക്കുകയാണ് വേണ്ടതെന്ന ആവശ്യത്തില്‍ നാട്ടുകാര്‍ ഉറച്ചു നിന്നു. ഇതോടെ ഗെയില്‍ അധികൃതര്‍ തിരിച്ചു പോയി. മുറിക്കാനുള്ള മരങ്ങളുടെ ലിസ്റ്റ് കൊണ്ടു വന്നതിലും അപാകതയുള്ളതായാണ് പരാതി.

മരങ്ങളുടെ എണ്ണത്തില്‍ കൂടുതലുണ്ടാകുമെന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതാണ് പ്രശ്‌നമായത്. എന്നാല്‍, തിങ്കളാഴ്ച തുടങ്ങിയ സ്ഥലം അടയാളപ്പെടുത്തല്‍ ഇന്നലെയും തുടര്‍ന്നു. സമര സമിതി ഭാരവാഹികളായ ഏരത്ത് അബൂബക്കര്‍ഹാജി, ചാലില്‍ ഹസന്‍, പി. മുനീര്‍, ആര്യപ്പറ്റ അബൂബക്കര്‍, വി. അബ്ദുല്‍ജലീല്‍, പി.കെ. കുഞ്ഞബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read