ഡോക്ടര്‍ കൊള്ളാമല്ലോ… ചികിത്സതേടി എത്തിയ 19 കാരിയെ ഡോക്റ്റര്‍ അപമാനിച്ചു

By | Monday February 12th, 2018

SHARE NEWS

താമരശ്ശേരി  : ചികിത്സ തേടിയെത്തിയ പത്തൊന്‍പതുകാരിയോട് പരിശോധനയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. പുതുപ്പാടി 26-ാം മൈലില്‍ അനിത ക്ലിനിക്ക് എന്ന പേരില്‍ സ്വകാര്യ ക്ലിനിക് നടത്തിവന്ന കോഴിക്കോട് പുതിയറ സ്വദേശി തിരുത്തിയാട് അനുഗ്രഹയില്‍ ഡോ. മോഹന്‍കുമാറിനെയാണ് (60) താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളേജില്‍നിന്നും വിരമിച്ച ഡോക്ടറാണ്. ശനിയാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്​പദമായ സംഭവം. രക്തക്കുക്കുറവുമൂലമുള്ള അസുഖവുമായി ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയോട് പരിശോധനയ്ക്കിടെ ഡോക്ടര്‍ അപമാനകരമായ രീതിയില്‍ പെരുമാറിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റുചെയ്ത ഡോക്ടറെ കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിക്ക് അപമാനമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയതിന് ഐ.പി.സി. 354 വകുപ്വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read