ഭീതി പരത്തി നാദാപുരത്ത് വീണ്ടും ഐ​ഇ​ഡി ബോം​ബ്

By | Wednesday April 18th, 2018

SHARE NEWS

നാ​ദാ​പു​രം: മേ​ഖ​ല​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ആ​ഴ്ച​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഐ​ഇ​ഡി ബോം​ബ് ക​ണ്ടെ​ത്തി​യ​ത് ജ​ന​ങ്ങ​ളി​ൽ ഭീതി പ​ര​ത്തി. ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ​യാ​ണ് ക​ല്ലാ​ച്ചി ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പം ഉ​ഗ്ര ശേ​ഷി​യു​ള്ള ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. 2012ൽ ​ഐ​ഇ​ഡി ബോം​ബി​ന്‍റെ വ്യാ​ജ പ​തി​പ്പ് നാ​ദാ​പു​രം മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. 
2013 ൽ ​ക​ല്ലാ​ച്ചി ടാ​ക്സി സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ക​ണ്ടെ​ത്തി​യ ബോം​ബ് വ്യാ​ജ​നാ​യി​രു​ന്നെ​ങ്കി​ലും ഇ​ല​ക്‌​ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ൾ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള​താ​യി​രു​ന്നു.
വ്യാ​ജ ബോം​ബു​ക​ളി​ൽ വെ​ടി മ​രു​ന്നി​ന് പ​ക​രം പ്ലാ​സ്റ്റ​ർ ഓ​ഫ് പാ​രി​സ് മി​ശ്രി​ത​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച​യും ഈ ​മാ​സം ആ​ദ്യ​വും ക​ണ്ടെ​ത്തി​യ ബോം​ബു​ക​ളി​ൽ വെ​ടി മ​രു​ന്ന് നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു.
നാ​ദാ​പു​രം ത​ല​ശേ​രി റോ​ഡി​ൽ ആ​വോ​ലം അ​യ്യ​പ്പ ഭ​ജ​ന മ​ഠ​ത്തി​ന് സ​മീ​പ​ത്താ​ണ് ഈ ​മാ​സം മൂ​ന്നി​ന് ഐ​ഇ​ഡി ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. നാ​ദാ​പു​രം ക​ണ്‍​ട്രോ​ൾ റൂം ​സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഉ​ഗ്ര​ശേ​ഷി​യു​ള്ള ബോം​ബ് ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​ത്. ചേ​ല​ക്കാ​ട് ക്വാ​റി​യി​ൽ നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ വ​ൻ സ്ഫോ​ട​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വം പോ​ലീ​സ് ഗൗ​ര​വ​മാ​യെ​ടു​ത്തെ​ന്നാ​ണ് റൂ​റ​ൽ എ​സ് പി ​നേ​ര​ത്തെ പ്ര​തി​ക​രി​ച്ച​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read