മതേതര ശക്തികളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യം; കെ.പി.മോഹനൻ

By | Monday March 12th, 2018

SHARE NEWS

നാദാപുരം:വർഗീയ പിന്തിരിപ്പൻ ശക്തികൾക്കെതിരെ മതേതര സോഷ്യലിസ്റ്റ് ബദൽ രൂപപ്പെടുമെന്നും സോഷ്യലിസ്റ്റ് ദർശനങ്ങൾ ഉയർത്തിപ്പിടിച്ച് ശരത് യാദവിന്റെ നേതൃത്വത്തിൽ ജനതാദളിനെ ശക്തിപ്പെടുത്തണമെന്നും മുൻ മന്ത്രിയും ജനതാദൾ  (എസ് )    ദേശിയ  കൌൺസിലംഗവുമായ കെ.പി മോഹനൻ പറഞ്ഞു.

         മതേതര ജനാധിപത്യ ശക്തികളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണന്നും ഉത്തർപ്രദേശിൽ നടക്കുന്ന തെരെഞ്ഞെടുപ്പിലെ സമാജ് വാദി പാർട്ടി-ബി .എസ് പി സഖ്യം മതേതര ചേരിക്ക് ശക്തി പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തി പിടിച്ച് നടത്തിയ സമര പോരാട്ടങ്ങളും അതിന് നേതൃത്വം കൊടുത്ത സോഷ്യലിസ്റ്റ് നേതാക്കളായ പി.ആർ കുറുപ്പ് ,അരങ്ങിൽ ശ്രീധരൻ ,കുഞ്ഞിരാമ കുറുപ്പ് തുടങ്ങിയ നേതാക്കൾ ഇന്നും സോഷ്യലിസ്റ്റ് കാരുടെ ആവേശമാണന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ജനതാദൾ [ യു ] ഇരിങ്ങണ്ണൂർ മേഖലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ജനതാദൾ [യു]എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി .നാദാപുരം മണ്ഡലം പ്രസിഡണ്ട് പി .എം നാണു, എം. വേണുഗോപാലകുറുപ്പ് ,രവീന്ദ്രൻ പാച്ചാക്കര ,എം .പി വിജയൻ ,കെ. നാരായണൻ ,ഗംഗാധരൻ പാച്ചാക്കര ,ടി.പ്രകാശൻ ,പി.കെ സജീവൻ ,എം .പി നിർമ്മലഎന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പി.കെ അശോകൻ സ്വാഗതവും ട്രഷറർ മനക്കൽ വേണുഗോപാലൻ നന്ദിയും പറഞ്ഞു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read