ജിഷ്ണു കേസ് : കരാര്‍ ഇല്ലെന്ന് പറയുന്നത് ആരെ രക്ഷിക്കാന്‍

By | Tuesday June 27th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

കോഴിക്കോട്: പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജയും മറ്റും നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചത് സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തിലായിരുന്നെന്ന് ജിഷ്ണുവിന്‍റെ പിതാവ് അശോകന്‍. പത്തു വ്യവസ്ഥകളാണ് കരാറില്‍ ഉണ്ടായിരുന്നത്. കേസില്‍ പ്രതികളെ സഹായിച്ച പോലീസ് ഉദ്യോഗസ്തര്‍ക്കെതിരെയും ഫോറന്‍സിക് ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും ഹൈക്കോടതിയില്‍ അലംഭാവം കാണിച്ച ഡി ജി പി മഞ്ചേരി ശ്രീധരന്‍ നായര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും കരാറില്‍ പറഞ്ഞിരുന്നു. ജിഷ്ണുവിന്‍റെ കുടുംബത്തെ പ്രതിനിധീകരിച്ചു നാലുപേരും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹന്‍, പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതനുസരിച്ച് സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹന്‍, പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനു എന്നിവരാണ് തങ്ങളുമായി ചര്‍ച്ച നടത്തിയതെന്നും കരാര്‍ ഉണ്ടാക്കിയില്ലെന്ന സര്‍ക്കാര്‍ വാദത്തിനു മറുപടി പറയേണ്ടത് ഇവരാണെന്നും അശോകന്‍ പറഞ്ഞു.

തിരുവനന്തപുരത്തെ സമരത്തില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ പ്രതിനിധികളായ ഇവര്‍ തങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി കരാറില്‍ പറഞ്ഞിരുന്നു. സോഹനും ഉദയഭാനുവും ഇക്കാര്യങ്ങള്‍ അന്നുതന്നെ മാധ്യമങ്ങളോട് പറഞ്ഞതാണ്‌. ഇപ്പോള്‍ കരാര്‍ ഇല്ലെന്ന് പറയുന്നത് ആരെ രക്ഷിക്കാനാണെന്നു മനസിലാകുന്നില്ല. ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകളെല്ലാം അട്ടിമറിക്കപ്പെട്ട സ്ഥിതിയാണ്. പല തെളിവുകളും പൊലീസിന്‍റെയും മറ്റു ഉദ്യോഗസ്ഥരുടെയും കൃത്യ വിലോപം കാരണം നശിപ്പിക്കപ്പെട്ടു. സി.ബി.ഐ. അന്വേഷണം കൊണ്ട് മാത്രമേ സത്യം പുറത്തു കൊണ്ട് വരാന്‍ കഴിയുകയുള്ളു എന്ന് മനസിലാക്കിയത് കൊണ്ടാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടത്. സി.ബി.ഐ. അന്വേഷണത്തിന് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read