കെ. സുധാകരനെതിരെ കേസ് എടുക്കണമെന്ന് ജിഷ്ണുവിന്‍റെ അച്ഛന്‍

By | Wednesday July 5th, 2017

SHARE NEWS

നാദാപുരം: പാ​മ്പാ​ടി നെ​ഹ്റു ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ പി.​കൃ​ഷ്ണ​ദാ​സി​നൊ​പ്പം ചേ​ര്‍​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ന്‍ കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി നെ​ഹ്റു കോ​ള​ജി​ല്‍ ദു​രു​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച ജി​ഷ്ണുപ്രണോയിയുടെ അ​ച്ഛ​ന്‍. കൈ​ക്കൂ​ലി വാ​ങ്ങി കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ് സു​ധാ​ക​ര​ന്‍ ശ്ര​മി​ക്കു​ന്നതെ​ന്ന് ജി​ഷ്ണുവിന്‍റെ അ​ച്ഛ​ന്‍ അ​ശോ​ക​ന്‍ ആ​രോ​പി​ച്ചു. വ്യാ​ജ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ത​യാ​റാ​ക്കി​യ​തി​ന് സു​ധാ​ക​ര​ന് പ​ങ്കു​ണ്ട്. കെ.​സു​ധാ​ക​ര​നെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്നും അ​ശോ​ക​ന്‍​ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​ദി​വ​സം കൃ‍​ഷ്ണ​ദാ​സി​നെ​തി​രെ നി​യ​മ​വി​ദ്യാ​ര്‍​ഥി​യാ​യ ഷെ​ഹീ​ര്‍ ഷൗ​ക്ക​ത്ത​ലി ന​ല്‍​കി​യ മ​ര്‍​ദ​ന​ക്കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ കെ.​സു​ധാ​ക​ര​ന്‍ ന​ട​ത്തി​യ ഒ​ത്തു​തീ​ര്‍പ്പു ച​ര്‍​ച്ച പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. നെ​ഹ്റു​ഗ്രൂ​പ്പി​ന്‍റെ പ്ര​തി​നി​ധി​ക​ളും പ​രാ​തി​ക്കാ​ര​ന്‍റെ ബ​ന്ധു​ക്ക​ളും ത​മ്മി​ല്‍ ച​ര്‍ച്ച ന​ട​ക്കു​ന്ന​തി​നി​ടെ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തെ​ത്തി. എ​ന്നാ​ല്‍ ജി​ഷ്ണു കേ​സി​ല​ല്ല ച​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്നും ന്യാ​യ​മാ​യ മ​റ്റൊ​രു കേ​സി​ലാ​ണ് ഒ​ത്തു തീ​ര്‍​പ്പി​നെ​ത്തി​യ​തെ​ന്നും സു​ധാ​കരന്‍ പറഞ്ഞു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read