കുറ്റ്യാടി അക്രമം; ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

By | Thursday November 26th, 2015

SHARE NEWS

kuttiady bomb attackകുറ്റ്യാടി: എസ്.ഡി.പി.ഐ നേതാവ് ചെറിയകുമ്പളത്തെ രയരോത്ത് മീത്തല്‍ നിസാറിനെ കൊലപ്പെടുത്താന് ശ്രിച്ച സംഭവത്തില്‍ ഒരു  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍.ചേലക്കാട്ടെ തറമ്മല്‍ അഖിലിനെയാണ് (21) കുറ്റ്യാടി സി.ഐ കുഞ്ഞിമൊയ്തീന്‍കുട്ടി അറസ്റ്റ് ചെയ്തത്.  അക്രമം നടത്തിയ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട അഖില്‍ ബന്ധുവീടുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ ബോബെറിഞ്ഞതായും ഇതിന്‍റെ ചീളുകള്‍ അഖിലിന്‍റെ പുറത്തും കാലിലും തുളഞ്ഞു കയറി പരുക്കേറ്റതായും പോലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സ നടത്താതെ വീടുകളില്‍ കഴിയുകയായിരുന്നു ഇയാള്‍.  അക്രമത്തിന് ശേഷം അഖിലും മറ്റ് രണ്ടു പേരും സഞ്ചരിച്ച ബൈക്ക് മുള്ളമ്പത്ത് സ്വകാര്യ ബസുമായി തട്ടി അവരുടെ കൈയില്‍ ഉണ്ടായിരുന്ന കൊടുവാള്‍ റോഡിലേക്ക് തെറിച്ചു പോയിരുന്നു.

 അഖിലിനെ പരുക്കേറ്റ നിസാര്‍ തിരിച്ചറിഞ്ഞതായും ഇവര്‍ വന്ന ബൈക്കിനെ കുറിച്ച് ദുരൂഹത നിലനില്‍ക്കുന്നതായും സി.ഐ പറഞ്ഞു. അക്രമത്തിന് ഉപയോഗിച്ച ബൈക്ക് എങ്ങിനെ കിട്ടിയെന്നതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. മറ്റ് പ്രതികള്‍ ഉടനെ പിടിയിലാകുമെന്നും അഖില്‍ കല്ലാച്ചിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണെന്നും സിഐ പറഞ്ഞു. അഖിലിനെ വ്യാഴാഴ്ച നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും. ഇക്കഴിഞ്ഞ 13 നാണ് കുറ്റ്യാടി ടൗണില്‍ സ്വന്തം കടക്ക് മുമ്പില്‍ നില്‍ക്കുകയായിരുന്ന നിസാറിന് നേരെ അക്രമമുണ്ടായത്. മറ്റൊരു വ്യാപാരി കുനിയില്‍ കുഞ്ഞബ്ദുല്ല, മഞ്ചേരി പിലാക്കൂല്‍ ചാലില്‍ മുഹമ്മദ് എന്നിവര്‍ക്കും പരിക്ക് പറ്റിയിരുന്നു. ഇതില്‍ മൂന്നു പേര്‍ നേരത്തെ പിടിയിലായിട്ടുണ്ട്. മറ്റ് പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്ന് സി.ഐ അറിയിച്ചു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read