ലീഗിന്‍റെ മുന്നറിയിപ്പ് കണക്കിലെടുത്തില്ല; വേളത്ത് പോലീസിന് പിഴവ് പറ്റിയോ?

By | Monday May 1st, 2017

SHARE NEWS

കു​റ്റ്യാ​ടി : മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാത്തത്   വേളത്ത് പോലീസിന് പിഴവ് പറ്റിയതായി തെളിയിക്കുന്നു.കഴിഞ്ഞ ദിവസം വേളം പൂമുഖത്ത് പോലീസുകാരെ ആക്രമിച്ച കേസില്‍  മു​ന്നൂ​റോ​ളം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേയാണ്  കു​റ്റ്യാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തത്. എ​സ്.​ഡി​പി​ഐ പ്ര​ചാ​ര​ണ ജാ​ഥ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​മെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പൂ​മു​ഖത്ത് പോ​ലീ​സ് എത്തിയത്. എന്നാല്‍ ജാ​ഥ വ​ഴി തി​രി​ച്ചു വി​ട്ട വി​വ​രം അ​റി​യി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ല്ലേ​റും ആ​ക്ര​മ​ണ​വും ഉ​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സംഘത്തില്‍ പോലീസുകാര്‍ കു​റ​വാ​യ​തി​നാ​ൽ അക്രമം പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. വിവരമറിയിച്ചു കൂ​ടു​ത​ൽ പോ​ലീ​സെ​ത്തുമ്പോ​ഴേ​ക്കും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു പോ​ലീ​സു​കാ​ർ​ക്കെ​ല്ലാം പ​രി​ക്കേ​റ്റി​രു​ന്നു.

ആക്രമണവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​ൽ 10 പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തു.​തീ​ക്കു​നി ക​ക്കാ​ട്ട് അ​ജ്മ​ൽ(23),ത​യ്യു​ള്ള​തി​ൽ മു​ൻ​സി​ൽ(23),പൂ​മു​ഖം അ​ര​യാ​ക്കൂ​ൽ സി​റാ​ജ്(37),തീ​ക്കു​നി പു​ത്ത​ൻ​പു​ര​യി​ൽ മു​ഹ​മ്മ​ദ് ഫ​സ​ൽ(24),തീ​ക്കു​നി ചേ​ണാ​ർ​ക​ണ്ടി മു​നീ​സ്(20),പു​റ​ഞ്ചാ​ലി​ൽ ഷി​റാ​ഫ്(25),വ​ട​ക്ക​യി​ൽ ഫാ​സി​ൽ(21),പൂ​മു​ഖം ക​ല്ലി​ൽ​കു​നി ഇ​സ്മാ​യീ​ൽ(30),ചെ​റു​കു​ന്ന് ക​ള​രി​ക്കാം​പൊ​യി​ൽ ന​സീ​ർ(34),പു​ത്ത​ല​ത്ത് പു​ളി​ഞ്ഞോ​ളി മു​ഹ​മ്മ​ദ്(20) എ​ന്നി​വ​രെ​യാ​ണ് സി.​ഐ സ​ജീ​വ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ നാ​ദാ​പു​​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്റ്റ്രേ​ട്ട് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.​വ​ധ ശ്ര​മം,ക​ലാ​പ​ത്തി​നാ​യി സം​ഘ​ടി​ക്ക​ൽ,ഒൗ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ്വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണി​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യ​ത്.​

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read