ബാപ്പുജിക്കൊരു കത്ത് അയച്ചു.. ഇന്ത്യ ചങ്ക് പൊട്ടി വിളിക്കുന്നു 

By | Tuesday October 3rd, 2017

SHARE NEWS

നാദാപുരം: ‘പ്രിയപ്പെട്ട ബാപ്പൂജി അങ്ങേയ്ക്കായി ഹൃദയം തുറന്നൊരു കത്ത്. ഇന്ത്യ ചങ്ക് പൊട്ടി വിളിക്കുന്നു അങ്ങയുടെ വരവിനായി. ഞങ്ങളേര്‍ക്കുന്നു, ഭാരത മക്കളുടെ നെഞ്ചകം പിടഞ്ഞപ്പോഴെക്കെ സേന്ഹത്തിന്റെ നീരുറവയായി അങ്ങെത്തിയത്, ഇന്ന് അതേ ഭാരതം അങ്ങയുടെ പുനര്‍ജ്ജനിക്കായി കാതോര്‍ക്കുന്നു.’

പെരിങ്ങത്തൂര്‍ എന്‍എഎം ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസുകാരി നന്ദനയുടേതാണീ വാക്കുകള്‍. ഇന്ത്യ എന്റെ സ്വപ്നങ്ങളില്‍ എന്ന വിഷയത്തെ ആസ്പദമാക്കി രാഷ്ട്ര പിതാവിന് കത്തെഴുതുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.  കുഞ്ഞു ഹൃദയങ്ങളിലെ വലിയ കാര്യങ്ങള്‍ പുറത്ത് വന്നു. വിദ്യാര്‍ത്ഥികള്‍ എഴുതിയ മികച്ച കത്തുകളിലൊന്ന് പോസ്റ്റ് ചെയ്യാനായി തെരഞ്ഞെടുത്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഇന്ത്യാ ചരിത്രത്തിലെ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി വിദ്യാര്‍ത്ഥികള്‍ ഫിലിം പ്രദര്‍ശനവും സംഘടിപ്പിച്ചു. ചരിത്ര സംഭവങ്ങളിലൂടെ ഒരു യാത്ര എന്ന തെരുവ് നാടകം ഇംഗ്ലീഷ് ക്ലബ് അവതരിപ്പിച്ചു. സകൂള്‍ മാനേജര്‍ എന്‍ എ അബൂബക്കര്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ മുഹമ്മദലി വിളക്കോട്ടൂര്‍, ഹെഡ് മാസ്്്റ്റര്‍ പത്മനാഭന്‍, ടി കെ ഹനീഫ( പിടിഎ പ്രസിഡന്റ്്്), ഉമൈബ, റഫീക്ക് കാരക്കണ്ടിയില്‍, ശ്രീധരന്‍ മാസ്റ്റര്‍, ഷൗക്കത്ത്്് അടുവാട്ടില്‍, കൃഷേ്ണന്ദു, മേഘ, ഫെബിന്‍ ഫയാസ്, ഷരീഫ് മട്ടത്ത്്, എന്നിവര്‍ സംസാരിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16