എങ്ങും ആവേശം ; ലോകകപ്പിനെ വരവേൽക്കാൻ നാട്ടിൻപുറങ്ങളും ഒരുങ്ങിക്കഴിഞ്ഞു

By | Tuesday June 12th, 2018

SHARE NEWS

നാദാപുരം : എങ്ങും ആവേശം ഉയരുന്നു . കുട്ടികള്‍ക്കാണ് ആവേശം കൂടുതല്‍ . ലോകകപ്പിനെ വരവേൽക്കാൻ നാട്ടിൻപുറങ്ങളും ഒരുക്കിക്കഴിഞ്ഞു. കോടി തോരണങ്ങള്‍ താരങ്ങളുടെ ചിത്രങ്ങളും തെരുവുകള്‍ തോറും നിറഞ്ഞു.

ലോകകപ്പ് ഫുട്ബോൾ ആരവത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ലോകകപ്പിനെ വരവേൽക്കാൻ നാട്ടിൻപുറങ്ങളും ഒരുങ്ങിക്കഴിഞ്ഞു.മുമ്പ് നഗരങ്ങളിൽ മാത്രം കണ്ടിരുന്ന ആരാധക ആ വേശങ്ങൾ ഇന്ന് നാട്ടിൻപുറങ്ങളിലെ ആരാധകരിലും ദൃശ്യമായിരിക്കുകയാണ്.

ഇഷ്ടതാരങ്ങളുടെ കൂറ്റൻ ഫ്ലക്സുകളും, പതാകകളും നാട്ടിൻപുറ ങ്ങളിൽ ആരാധകർ സ്ഥാപിച്ചു തുടങ്ങി അർജന്റീന, ബ്രസീൽ ടീമുകൾക്കാണ് ആരാധകർ കൂടുതലെങ്കിലും ജർമ്മനി ഇംഗ്ലണ്ട്, സ്പെയിൻ എന്നീ രാജ്യങ്ങൾക്കു വേണ്ടിയും ഫ്ലക്സുകൾ സ്ഥാപിക്കുന്നുണ്ട്.

പല സ°തീനിലെ കുരുന്നുകളെ കൂട്ടക്കൊല ചെയ്ഇ സ്രായേലുമായി കളിയില്ലെന്ന് പ്രഖ്യാപിച്ച ലയണൽ മെസി ആരാധക ഹൃദയങ്ങളിൽ സ്ഥാനം അരക്കിട്ടുറപ്പിച്ചു കഴിഞ്ഞു. സമകാലീക ഇസ്രായേലി ഭീകരതയക്ക് കാൽപ്പന്തു കൊണ്ടുള്ള പ്രതികരണം കൂടിയാണിത്,
മുറിവേറ്റു വീണ വരെ പരിചരിക്കുന്നതിനിടെ വെടിയേറ്റു മരിച്ച മാലാഖ റസാൻ അൽ നജാർ സമൂഹ മനസിൽ ഇസ്രായേൽ ഭീകരതയുടെ നേർ ചിത്രമായി അവശേഷിക്കുന്നു ‘കൂറ്റൻ ഫ്ലക്സുകൾക്കുപുറമേ ക്ലബുകളുടേയും, മറ്റ് കൂട്ടായ്മകളുടേയും നേതൃത്വത്തിൽ കുറ്റൻ സ്ക്രീനുകളും, വലിയ ടെലിവിഷനുകളും ഒന്നി ച്ചിരുന്ന് കാണുന്നതിനു വേണ്ടി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകവൃന്ദം

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read