മന്ത്രവാദം നടത്തുന്നതിനിടെ യുവതിക്ക് പൊള്ളലേറ്റ സംഭവം;മന്ത്രവാദിനി റിമാന്‍ഡില്‍

By | Tuesday February 21st, 2017

SHARE NEWS

പുറമേരി: വിവാഹം നടക്കാത്തതിനെതുടര്‍ന്നു പരിഹാരമായി മന്ത്രവാദം നടത്തുന്നതിനിടെ യുവതിക്ക്  പൊള്ളലേറ്റ  സംഭവത്തില്‍  മന്ത്രവാദിനി റിമാന്‍ഡില്‍.മന്ത്രവാദിയായ കുറ്റിയാടി ചുങ്കിയന്‍ കൊയിലോത്ത് തൂവോട്ട് പൊയില്‍ നജ്മ(37)നെ നാദാപുരം എസ്.ഐ.അഭിലാഷ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് വെള്ളയില്‍ ഷെലീന(27)നെയാണ് മന്ത്ര വാദത്തിനിടെ  സാരമായി പരിക്കേറ്റ നിലയില്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.

ശനിയാഴ്ചയാണ് യുവതിക്ക് പൊള്ളലേറ്റത്. രണ്ടാം വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളുടെ കൂടെയാണ് യുവതി പുറമേരിയിലെ വീട്ടിലെത്തിയത്. യുവതിയുടെ വീട്ടിനുള്ളിലെ കസേലയില്‍ ഇരുത്തി പര്‍ദ മാറ്റി മുടികെട്ട് അഴിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് മന്ത്രവാദത്തിനായി ഒരുക്കിയ ഹോമകുണ്ഡത്തിലേക്ക് പെട്രോളൊഴിച്ചപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു.

ഇങ്ങനെ നിരവധി പേര്‍ സ്ത്രീയുടെ വലയില്‍ വീണിട്ടുണ്ട്. നല്ല പണം വാങ്ങിയാണ് സ്ത്രീ മന്ത്രവാദം നടത്തിയിരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ അവിടെ നിന്നു ഓടിച്ചു വിടുകയായിരുന്നു. അതിനുശേഷം വീടുകളില്‍ പോയി മന്ത്രവാദം നടത്തിയിരുന്നതായും പറയുന്നു.  എന്നാല്‍ മാനഹാനി ഭയന്ന് സംഭവം ആരും പുറത്തുപറയുന്നില്ല.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read