വടക്കയിൽ ഇബ്രാഹിം ഹാജി യെ അനുസ്മരിച്ചു 

By | Saturday January 13th, 2018

SHARE NEWS

    നാദാപുരം:  സാമൂഹ്യ സാംസ്കാരിക, ജീവകാരുണ്യ  പ്രവർത്തകനായിരുന്ന വടക്കയിൽ ഇബ്രാഹിം ഹാജിയെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു..അനുസ്മരണവും സാംസ്കാരിക സമ്മേളനവും പ്രശസ്ത കവിയും ഗാന രചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കെ.പി ചാത്തു മാസ്റ്റർ ,എം .പി ശ്രീധരൻ മാസ്റ്റർ ,ആർ.ടി ഉസ്മാൻമാസ്റ്റർ, തടത്തിൽ രാധ ,വത്സരാജ് മണലാട്ട് ,സി.കെ ബാലൻ ,യു.കുമാരൻ മാസ്റ്റർ ,കെ.രമേശൻ മാസ്റ്റർ ,എ .എം സുരേഷ്, റാഷിദ് എം.വി എന്നിവർ ആശംസകളർപ്പിച്ചു പ്രസംഗിച്ചു.രഞ്ജിത്ത് കുന്നോത്ത് സ്വാഗതവും സലാം സി .പി നന്ദിയും പറഞ്ഞു. കച്ചേരി വായനശാലയിലേക്കുള്ള മുൻ പ്രസിഡണ്ട് ഇബ്രാഹിം ഹാജിയുടെ ഛായാചിത്രം വി.ജലീൽ പഞ്ചായത്ത് പ്രസിഡണ്ട് അരവിന്ദാക്ഷന് കൈമാറി.. പടം… 1.വടക്കയിൽ ഇബ്രാഹിം ഹാജി അനുസ്മരണം രമേശ് കാവിൽ ഉദ്ഘാടനം ചെയുന്നു.. പടം 2 .കച്ചേരി ലൈബ്രറിയിലേക്കുള്ള മുൻ പ്രസിഡണ്ട് ഇബ്രാഹിം ഹാജിയുടെ ഫോട്ടോ വി.ജലീൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷന് കൈമാറുന്നു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read