നാദാപുരത്ത് സദാചാര പോലീസ് ചമഞ്ഞ് യുവതിയെ ആക്രമിച്ച 3 പേര്‍ റിമാന്‍ഡില്‍

By | Monday July 4th, 2016

SHARE NEWS

moral-policeനാദാപുരം: കല്ലാച്ചിക്കടുത്ത ഈയ്യങ്കോട്  വായനശാല പരിസരത്തെയുവതിയുടെ വീട്ടില്‍ സദാചാര പോലീസ് ചമഞ്ഞ് എത്തി യുവതിയെയും വീടും ആക്രമിച്ച മൂന്നുപേര്‍ റിമാന്‍ഡില്‍. വടകര കോടതിയാണ്  രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്‌ ചെയ്തത്. ഈയ്യങ്കോട് തൊടുവയില്‍ ഷംനാദ് (22), തയ്യില്‍ സുലൈമാന്‍ (36), റംഷാദ് (22) എന്നിവരെയാണ് കഴിഞ്ഞ ദിവസം  നാദാപുരം എസ് ഐ. എം.ബി. രാജേഷ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഇവര്‍ വീട്ടിലെത്തി ബഹളംവെച്ചു. വാതില്‍ ബലമായി തുറന്ന് അകത്ത് കയറി. വാതിലുകള്‍ തകര്‍ക്കുകയും മുറികള്‍ പരിശോധിക്കുകയും ചെയ്തതായാണ് പരാതി. വസ്ത്രങ്ങള്‍ വാരിവലിച്ചിടുകയും ബലമായി കടന്ന് പിടിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read