നാദാപുരം ടൗണ്‍ വികസനം; റോഡ് നവീകരണം ഇന്ന് തുടങ്ങും

By | Tuesday June 17th, 2014

SHARE NEWS

nadനാദാപുരം: ഗതാഗതക്കുരുക്ക് മൂലം ഏറെ പ്രയാസം സൃഷ്ടിക്കുന്ന നാദാപുരം ടൗണ്‍ – വടകര റോഡ് നവീകരണ ജോലി ചൊവ്വാഴ്ച ആരംഭിക്കും.
ഒന്നരക്കോടി രൂപ ചെലവില്‍ റോഡിന്റെ ഇരുവശവും ഒന്നേകാല്‍ മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്.
റോഡ് വികസനത്തിനാവശ്യമായ സ്ഥലം ഒഴിച്ചിട്ട് ബാക്കി ഭാഗത്ത് പുനര്‍നിര്‍മാണം നടത്താന്‍ കെട്ടിട ഉടമകള്‍ക്ക് പഞ്ചായത്ത് അനുമതി നല്‍കിയിട്ടുണ്ട്. കെട്ടിട ഉടമകളുടെ പ്രത്യേക യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.
ഇനിയും പൊളിച്ചു മാറ്റാത്ത കെട്ടിടങ്ങള്‍ ചൊവ്വാഴ്ച മുതല്‍ മണ്ണ്മാന്തി ഉപയോഗിച്ച് പൊളിച്ചു മാറ്റാനാണ് പരിപാടി.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് റോഡ്പണി കരാറെടുത്തത്.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read