മാലിന്യ വണ്ടിയുടെ ഫ്ലാഗ് ഓഫ്; കൊടിയുടെ പേരില്‍ അനാവശ്യവിവാദം

By | Thursday July 6th, 2017

SHARE NEWS

നാദാപുരം: നാദാപുരം ടൌണില്‍ കഴിഞ്ഞ ദിവസം ജനകീയ ഐക്യത്തില്‍ മാലിന്യം നീക്കം ചെയ്യുന്ന പദ്ധതിയ്ക്കിടെ കൊടിയുടെ പേരില്‍ ഉടലെടുത്തത് അനാവശ്യ വിവാദം. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ജനകീയ കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞ ആശയമായിരുന്നു മാലിന്യം നിശ്ചിത ദിവസം കൊണ്ട് സംസ്കരിക്കാം എന്നത്.

മാലിന്യ വണ്ടിയുടെ ഫ്ലാഗ് ഓഫ് ചടങ്ങിലായിരുന്നു സംഭവം. ഫ്ലാഗ് ഓഫ് ചെയ്യാന്‍ ആദ്യം പച്ച നിറത്തില്‍ ഉള്ള കൊടി കെട്ടി ഉണ്ടാക്കുകയും പച്ച നിറം പ്രമുഖ രാഷ്ട്രീയ പാര്‍ടിയുടെ കൊടിയുടെ നിറമാണ് എന്ന കാരണത്താല്‍ അത്‌ മാറ്റുകയും പിന്നീട് ചുവന്ന നിറത്തിലുള്ള കൊടികൊണ്ട് ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. പച്ച കൊടി കാണിച്ചാണ് ഫ്ലാഗ് ഓഫ് ചെയ്യാറുള്ളത് എന്ന സാമാന്യ യുക്തി പോലും ആലോചിക്കാതെയാണ് ഇത്. രാഷ്ട്രീയമില്ലാതെ വന്‍ ജന പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയില്‍ അനാവശ്യ വിവാദമാണ് കോടിയുടെ പേരില്‍ ഉയര്‍ന്നത്. ഈ വിവാദ സംഭവം ഒഴിച്ച് നിര്‍ത്തിയാല്‍ നാദാപുരത്തിന്റെ ജനകീയ കൂട്ടായ്മയുടെ മുഖമാണ് ഇവിടെ കാണാന്‍ കഴിഞ്ഞത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read