പരവൂര്‍ ദുരന്തം: കൃഷ്ണക്കും കിഷോറിനും യൂറോപ്പില്‍ നിന്ന് സഹായ വാഗ്ദാനം

By | Tuesday April 19th, 2016

SHARE NEWS

paravur_1140x490പരവൂര്‍: രാജ്യത്തെ നടുക്കിയ പരവൂര്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടമായ കൃഷ്ണക്കും കിഷോറിനും യൂറോപ്പില്‍ നിന്ന് സഹായ വാഗ്ദാനം. ഹോളണ്ട് ആസ്ഥാനമായ ഹോളണ്ട് ഫുട്‌ബോള്‍ യൂണിവേഴ്‌സിറ്റി അധികൃതരാണ് കൃഷ്ണയുടെയും കിഷോറിന്‍റെയും സഹായത്തിനായി എത്തിയിരിക്കുന്നത്.

മാതാപിതാക്കളെ നഷ്ടമായി ഒറ്റപ്പെട്ട പറക്കമുറ്റാത്ത കൃഷ്ണയുടെയും കിഷോറിന്റെയും വാര്‍ത്ത ഏവരിലും നൊമ്പരമുണ്ടാക്കിയിരുന്നു.മാധ്യമ വാര്‍ത്തകളില്‍ നിന്ന് വിവരമറിഞ്ഞാണ് ഇവരുടെ സഹായത്തിനായി ഹോളണ്ട് ഫുട്‌ബോള്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഫുട്‌ബോളില്‍ കമ്പമുള്ള കിഷോറിനും കൃഷ്ണക്കും ഹോളണ്ടില്‍ വിദഗ്ധ പരിശീലനത്തിനും പഠനത്തിനുമുള്ള സൗകര്യമൊരുക്കാമെന്ന് ഇവരുടെ വീട്ടിലെത്തിയ ഫുട്‌ബോള്‍ യൂണിവേഴ്‌സിറ്റി അധികൃതരായ മേരി കോക്ക്,ജെര്‍ജെന്‍ കോക്ക് എന്നിവര്‍ പറഞ്ഞു.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഗ്രീന്‍ഫീല്‍ഡ് കബ്‌സ് അധികൃതര്‍ക്കൊപ്പമാണ് ഇരുവരും കൃഷ്ണയെയും കിഷോറിനെയും കാണാന്‍ ഇവരുടെ വീട്ടിലെത്തിയത്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read