സുഖോയ് വിമാനപകടം; കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും

By | Friday June 2nd, 2017

SHARE NEWS

കോഴിക്കോട്: സുഖോയ് വിമാനപകടത്തില്‍പ്പെട്ട് മരിച്ച വ്യോമസേനാ പൈലറ്റും കോഴിക്കോട് സ്വദേശിയുമായ അച്ചുദേവിന്റെ മൃതദേഹം ശനിയാഴ്ച ജന്മനാടായ പന്തീരാങ്കാവില്‍ തറവാട് ശ്മശാനത്തില്‍ സംസ്‌കരിക്കും. പരിശീലന പറക്കലിനിടെ വിമാനം അപകടത്തില്‍പ്പെട്ടത്. വിലെ ഒമ്പത് മണിയോടെ പ്രത്യേക സൈനിക വിമാനത്തില്‍ ശ്രീകാര്യത്തെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ വ്യോമസേനാ ഉദ്യോഗസ്ഥരും സര്‍ക്കാരിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരും അച്ചുദേവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തുന്നുണ്ട്. ഇവിടെ പൊതു ദര്‍ശനത്തിന് വെച്ച ശേഷം ശനിയാഴ്ച രാവിലെ കോഴിക്കോട് പന്തീരങ്കാവിലെ ജന്മദേശത്തേക്ക് മൃതദേഹം കൊണ്ടുപോവും. മെയ്-23 ന് ആയിരുന്നു പരിശീലന പറക്കലിനിടെ വ്യോമസേനയുടെ സുഖോയ് വിമാനം അരുണാചല്‍ പ്രദേശില്‍ കാണാതായത്. കനത്ത മഴ കാരണം തിരച്ചില്‍ പലതവണ തടസപ്പെട്ടിരുന്നുവെങ്കിലും രണ്ട് ദിവസത്തിന് ശേഷം വിമാനാവശിഷ്ടങ്ങളും ബ്ലാക് ബോക്സും വനത്തില്‍ കണ്ടെത്തുകയായിരുന്നു. അച്ചുദേവും ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡര്‍ ദിവേഷ് പങ്കജുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read