ആവോലത്ത് നിന്ന് കാണാതായ അമ്മയും മകളും പോലീസ് കസ്റ്റഡിയില്‍

By | Friday June 30th, 2017

SHARE NEWS

വയനാട്: നാദാപുരത്ത് നിന്നും കാണാതായ അമ്മയെയും മകളെയും പോലീസ് കണ്ടെത്തി. സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അമ്മ ചാന്ദിനിയെയും ഒന്‍പതു വയസ്സുള്ള മകള്‍ ദേവിനയെയും കണ്ടെത്തിയത്.  ഇവരെ ഇന്ന് ഉച്ചയോടെ നാദാപുരത്ത് എത്തിക്കും.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ നാദാപുരത്തേക്ക് പോകുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതാണ് ചാന്ദിനിയും മകളും. വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് അച്ഛന്‍ കുമാരന്‍ നാദാപുരം പോലിസില്‍ പരാതി നല്‍കിയത്.  ആറു ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ വ്യാഴാഴ്ച രാത്രിയോടെ വയനാട് നിന്നാണ് ഇവരെ കണ്ടെത്തിയത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read