കേരള പ്രസ് അക്കാദമി: പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമാ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

By | Thursday June 19th, 2014

SHARE NEWS

press-e-mediaകൊച്ചി: സംസ്ഥാന സര്‍ക്കാറിന്‍െറ കീഴില്‍ കാക്കനാട്ട് (കൊച്ചി) പ്രവര്‍ത്തിക്കുന്ന കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, പബ്ളിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടി.വി ജേണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമാ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദപരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം.
പ്രായം 31.5.2014ല്‍ 27 വയസ്സ് കവിയരുത്. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവുണ്ട്. അഭിരുചി പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലായിരിക്കും പ്രവേശം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശപരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. അപേക്ഷാഫോറവും പ്രോസ്പെക്ടസും പ്രസ് അക്കാദമിയുടെ www.pressacademy.org വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. 300 രൂപയാണ് അപേക്ഷാഫീസ് (പട്ടികവിഭാഗം 150 രൂപ). അപേക്ഷ നല്‍കുമ്പോള്‍ സെക്രട്ടറി, കേരള പ്രസ് അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് നല്‍കണം. ചെക് സ്വീകരിക്കില്ല.
പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 24ന് വൈകീട്ട് അഞ്ചിനകം അക്കാദമി ഓഫിസില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068 email: courses@pressacademy.org

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read