കക്കംവെള്ളിയില്‍ സ്വകാര്യ ബസുകള്‍ക്ക് കൂട്ടിയിടിച്ച് 60 പേര്‍ക്ക് പരിക്ക്.

By news desk | Friday October 13th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

നാദാപുരം : കക്കംവെള്ളിയില്‍ സ്വകാര്യ ബസുകള്‍ക്ക് കൂട്ടിയിടിച്ച് 60 ലേറെ പേര്‍ക്ക് പരിക്ക്. സാരമായി പരുക്കേറ്റ പേരെ വടകര ജില്ലാ ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി . ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയോടെ ആയിരുന്നു സംഭവം.

വളയത്ത് നിന്നും വടകരയിലേക്ക് പോകുകയായിരുന്ന മാണിക്യം ബസ്സും  തൊട്ടില്‍പ്പാലത്തേക്കു വരികയായിരുന്ന മെഹബൂബ് ബസും കക്കംവെള്ളി ദേവര ഹോട്ടലിനു മുമ്പില്‍ കൂട്ടിയിടിക്കുകയായിരുന്നു. എതിരെ വന്ന ബൈക്കിനെ വെട്ടി ക്കാനുള്ള ശ്രമത്തിനിടെ മാണിക്യം ബസ്എതിര്‍ ഭാഗത്തു നിന്നും വന്ന ബസ്സില്‍ ഇടിച്ചാണു അപകടം.

ബസ് യാത്രക്കാരായ സുനിത (34), നെല്ലിയുള്ളതില്‍ കല്ലാച്ചി ,മകള്‍ അമയ (12) ,വിഷ്ണു (18) പുനത്തിക്കണ്ടി ചാപ്പന്‍തോട്ടം ,ആല്‍ബിന്‍ ജോണ്‍ (19), മതിലകത്ത് കരിയാട് , രാജന്‍ (55) ചേനകത്ത് തൊട്ടില്‍പ്പാലം ,ബിലാല്‍(13) കുട്ടൂളിന്റവിട നാദാപുരം , ,ഷഹാന (18) ചെത്തുള്ളതില്‍ ആയഞ്ചേരി,നിധിന്‍ (18) മഠത്തില്‍ മരുതോങ്കര,ബാലന്‍ പാലയാട് ,നാരായണി (65) പീറ്റന്റവിട കല്ലാച്ചി, ലോഹിതാക്ഷന്‍ വലക്കയത്തില്‍ കാവിലുംപാറ ,നാണു( 70) മാളച്ചെരി മൊകേരി ,ബാലന്‍ (61) കാട്ടില്‍, മുതുവടത്തൂര്‍ ,നീതു (25) കരുവാണ്ടി മീത്തല്‍ അരൂര്‍ , അശോകന്‍ തോട്ടുങ്കപ്പൊയില്‍ പെരിങ്ങത്തൂര്‍ ,ഹര്‍ഷ (19) പുതിയെടുത്ത് താഴക്കുനി തലായി ,അനൂപ് (38) എടത്തുംവാടിക്കകത്ത് തൊട്ടില്‍പ്പാലം, നാണു വാഴയില്‍ തൂണേരി, കുഞ്ഞിരാമന്‍ (50) പുനത്തിത്തറമ്മല്‍ വാണിമേല്‍ ,ഫാത്തിമ (15) ചെമ്പ്രത്താഴക്കുനി കല്ലാച്ചി ,നഫീസ എടവത്ത് കല്ലാച്ചി ,ശ്രുതി (38) ഉപ്പു പടന്നയില്‍ വളയം,സുരേഷ്ബാബു (460 പയന്തോയവാഴയില്‍ തൂണേരി, ബിനു(35) മൊയിലോത്ത് പറമ്പത്ത് മരുതോങ്കര ,ചന്ദ്രന്‍. പികെ (54) പാലോള്ളതില്‍ താഴക്കുനി വളയം ,ദിവിന്‍ലാല്‍( 25) തുണ്ടിപ്പറമ്പത്ത് അരൂര്‍ എന്നിവര്‍ നാദാപുരം ഗവ ആശുപത്രിയില്‍ ചികിത്സയില്‍ തേടി.

നാദാപുരം ഗവ ആശുപത്രിയില്‍ ആംബുലന്‍സ് ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി. പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തിന് നേതൃത്വം നല്‍കി.അപകടത്തില്‍ ഭാഗികമായി തകര്‍ന്ന ബസ് ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്്തു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read