കല്ലാച്ചിയില്‍ എസ്എഫ്ഐ, കെഎസ്‌യു സംഘര്‍ഷം; 14 പേര്‍ക്കെതിരെ കേസ്

By | Wednesday July 5th, 2017

SHARE NEWS

നാദാപുരം:പഠിപ്പ് മുടക്കുമായി ബന്ധപ്പെട്ട് കല്ലാച്ചി മാസ്റേറേറഴ്സ് അക്കാദമിയില്‍ കെഎസ് യു, എസ്എഫ്ഐ സംഘര്‍ഷം മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കെ എസ് യു മണ്ഡലം പ്രസിഡണ്ട് പുളിയാവ് നേഷണല്‍ കോളജ് രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥി പറമ്പത്ത് അന്‍ഷാദ് (20), മാസ്റേറഴ്സ് അക്കാദമിയിലെ ബികോം അവസാനവര്‍ഷ വിദ്യാര്‍ത്ഥി എസ്എഫ്ഐ പ്രവര്‍ത്തകന്‍ നിട്ടൂര്‍ സ്വദേശി കാപ്പുമ്മല്‍ അര്‍ജുന്‍ (20), അരൂരിലെ സച്ചിന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അന്‍ഷാദിനും അര്‍ജുനും കൈകള്‍ക്കാണ് പരിക്ക്. പരിക്കേറ്റ ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്‍ഷാദിന്റെ പരാതിയില്‍ 10 പേര്‍ക്കെതിരെയും, അര്‍ജുന്റെ പരാതിയില്‍ അന്‍ഷാദ് ഉള്‍പെടെ നാല് പേര്‍ക്കെതിരെയും നാദാപുരം പോലീസ് കേസെടുത്തു.

കെ എസ് യു പ്രവര്‍ത്തകന്‍ അന്‍ഷാദ്
എസ് എഫ് ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍

ചൊവാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കെ എസ് യു പ്രവര്‍ത്തകര്‍ പഠിപ്പ് മുടക്കിന്റെ ഭാഗമായി കോളജില്‍ മെമ്മോ നല്‍കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പഠിപ്പ് മുടക്കിന് നോട്ടീസ് നല്‍കാന്‍ എത്തിയതായിരുന്നു അന്‍ഷാദ് അടക്കമുള്ള കെഎസ് യു പ്രവര്‍ത്തകര്‍. ഇതിനിടെയാണ് ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. നാദാപുരത്ത് നിന്ന് പോലീസ് എത്തിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read