നാട് കൈകോര്‍ത്തു പ്രാര്‍ത്ഥന മോള്‍ ഒന്നാം പിറന്നാള്‍ ആഘോഷിച്ചു

By | Tuesday July 25th, 2017

SHARE NEWS

 

നാദാപുരം: മഞ്ഞപ്പിത്തം ബാധിച്ച് മരണത്തെ മുഖം കണ്ട് ജീവിതത്തിലെക്ക് തിരിച്ചു വന്ന കല്ലാച്ചി കൈതാകൊട്ടയില്‍ അനു സുഭാഷ് ദമ്പതികളുടെ മകള്‍ പ്രാര്‍ത്ഥനയുടെ ഒന്നാം പിറന്നാള്‍ തിങ്കളാഴ്ച സന്തോഷപൂര്‍വ്വം ആഘോഷിച്ചു.ബന്ധുക്കള്‍ ,സുഹൃത്തുക്കള്‍ക്കും അയല്‍വാസികളുള്‍ക്കും സദ്യയും മധുരം വിളമ്പിയും ഒരു നാടിന് മുഴുവന്‍ കടപ്പാടും, നന്ദിയും അറിയിച്ചുമാണ് അമ്മ അനുമോളും അച്ഛന്‍ സുഭാഷും പ്രാര്‍ത്ഥനയുടെ ജന്മദിനത്തില്‍ സന്തോഷം പങ്കുവെച്ചത്.

2016 ല്‍ അനു മോള്‍ ഏഴാം മാസം ഗര്‍ഭിണിയായിരിക്കെയാണ് മഞ്ഞപ്പിത്തം മൂര്‍ച്ചിച്ച് കരളിനെ ബാധിച്ചത്.അസുഖം കരളിനെ സാരമായി ബാധിച്ചതിനെ തുടര്‍ന്ന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിദഗ്ദ്ദ ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു.ബസ്സ് ഡ്രൈവറായ സുഭാഷിന്റെ കുടുoബത്തിന് കൈത്താങ്ങാവാന്‍ ഒരു നാടാകെ ഒന്നിച്ചണിനിരക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. ബസ്സുകളും, തൊഴിലാളികളും, നാടിന്റെ വിവിദ ഭാഗങ്ങളിലെ മറ്റ് ടാക്‌സികളും സൗജന്യ യാത്ര നടത്തിയും നാട്ടുകാരും ക്ലബുകളും ,അഭ്യുദയകാംഷികളും അനുസുഭാഷിന്റെ ശസ്ത്രക്രിയ്ക്കായി ശേഖരിച്ചത് ലക്ഷങ്ങളായിരുന്നു.

ഭാര്യക്ക് സുഭാഷ് കരള്‍ പകുത്ത് നല്‍കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന അത്യപൂര്‍വ്വ ശസ്ത്രക്രിയിലൂടെയാണ് ജീവന്‍ തിരിച്ച് പിടിച്ചത്.40 ലക്ഷത്തില്‍ പരം രൂപ ആശുപത്രിയില്‍ ചില വിട്ടു.6 മാസക്കാലത്തെ ആശുപത്രി ചികില്‍സയ്ക്ക് ശേഷം അനു ഇപ്പോഴും വിശ്രമജീവിതം നയിക്കുകയാണ്. പ്രാര്‍ത്ഥനയുടെ ഒന്നാം പിറന്നാല്‍ ആഘോഷിക്കുന്ന വേളയിലും തങ്ങളുടെ ജീവിതത്തിന് കൈത്താങ്ങായവരെ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുകയാണ് അനുമോളും സുഭാഷും കുടുംബവും.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read